Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2019 5:09 AM IST Updated On
date_range 21 Jan 2019 5:09 AM ISTബസ് ജീവനക്കാർ ആക്രമണം: 10പേർ അറസ്റ്റിൽ
text_fieldsbookmark_border
കളമശ്ശേരി: സ്വകാര്യ ബസുടമകളും പാട്ടക്കരാറുകാരായ ബസുകാരും തമ്മിൽ ഏലൂരിൽ ഉണ്ടായ തർക്കത്തെ തുടർന്നുള്ള ആക്രമണത്തിൽ 10പേർ അറസ്റ്റിൽ. വ്യാഴാഴ്ച രാത്രി ഏലൂർ മേത്താനം ബസ്സ്റ്റാൻഡിൽ ബസുകളുടെ ചില്ല് തകർത്ത സംഭവത്തിലും ബസ് ഡ്രൈവറായ പാനായിക്കുളം സ്വദേശി കുട്ടനെ മർദിച്ച സംഭവത്തിലുമാണ് അറസ്റ്റ്. ഇരുവിഭാഗം ബസുകാരും തമ്മിൽ ഉണ്ടായ തർക്കത്തിനിടെയാണ് ഡ്രൈവറായ കുട്ടന് മർദനമേറ്റത്. ഇതിെൻറ തുടർച്ചയായി സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന മൂന്നു ബസുകളുടെ ചില്ലുതകർക്കുകയും ചെയ്തു. ഇതിെൻറ പേരിലാണ് ഇരുവിഭാഗത്തിൽനിന്ന് 10 പേരെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story