Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2019 5:09 AM IST Updated On
date_range 21 Jan 2019 5:09 AM ISTവാർത്ത ചോർന്നു; ഇരട്ടക്കൊല: അന്വേഷണ സംഘത്തിലെ അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ
text_fieldsbookmark_border
തൊടുപുഴ: ചിന്നക്കനാൽ നടുപ്പാറ 'റിഥം ഓഫ് മൈൻഡ്സ്' റിസോർട്ടിൽ ഉടമ കോട്ടയം മാങ്ങാനം കൊച്ചക്കൽ ജേക്കബ് വർഗീസ് (ര ാജേഷ് 40), ജേക്കബിെൻറ സഹായി പെരിയകനാൽ ടോപ് ഡിവിഷൻ എസ്റ്റേറ്റ് ലയത്തിൽ മുത്തയ്യ (55) എന്നിവരെ കൊന്ന കേസിലെ മുഖ്യപ്രതി ബോബിനെ അറസ്റ്റ് െചയ്ത അന്വേഷണ സംഘത്തിലെ അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അന്വേഷണ മികവിെൻറ പേരിൽ പാരിതോഷികം പ്രഖ്യാപിക്കേണ്ടിടത്താണ് സസ്പെൻഷനിലൂടെ ഉദ്യോഗസ്ഥരെ ശിക്ഷിച്ചത്. ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എ.എസ്.െഎ ഉലഹന്നാൻ, സജി എം. പോൾ, സിവിൽ പൊലീസ് ഒാഫിസർ ഒാമനക്കുട്ടൻ, ഡ്രൈവർമാരായ അനീഷ്, രമേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. രാജാക്കാട് എസ്.െഎ പി.ഡി. അനൂപ്മോനെതിരെ വകുപ്പുതല നടപടിക്കും ശിപാർശയുണ്ട്. കേസിൽ മധുരയിൽ അറസ്റ്റിലായ പ്രതിയുടെ വിവരങ്ങൾ മാധ്യമങ്ങൾ ചിത്രം സഹിതം ചോർത്തി എന്നാരോപിച്ചാണ് സസ്പെൻഷൻ. ജില്ല െപാലീസ് മേധാവിയാണ് െപാലീസുകാരെ സസ്പെൻഡ് ചെയ്തത്. അന്വേഷണ വിവരങ്ങൾ ജില്ല പൊലീസ് മേധാവി ശേഖരിച്ച് വാർത്തസമ്മേളനത്തിൽ പ്രഖ്യാപിക്കുന്നതായിരുന്നു പതിവ്. എന്നാൽ, വാർത്ത ചോർന്നതോടെ ഇത് സാധ്യമായില്ല. അന്വേഷണത്തിന് രൂപവത്കരിച്ച സ്പെഷൽ സ്ക്വാഡിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർ പ്രതി പിടിയിലായ വിവരം തങ്ങളെ ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുമായി പങ്കുവെക്കുകയായിരുന്നു. ഇതോടെയാണ് നടപടിക്ക് മുതിർന്നതെന്നാണ് സൂചന. മുഖ്യപ്രതിക്ക് കൊലക്കുശേഷം രക്ഷപ്പെടാൻ സൗകര്യമൊരുക്കിയ ദമ്പതികളെ അറസ്റ്റ് ചെയ്തതും സ്പെഷൽ ടീമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story