Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2019 5:06 AM IST Updated On
date_range 21 Jan 2019 5:06 AM ISTതാല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന്
text_fieldsbookmark_border
കൂത്താട്ടുകുളം: എം.പി.ഐയിലേതടക്കം എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ജീവനക ്കാര്‍ക്ക് മിനിമം കൂലി 600 രൂപയായി ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.പി.ഐ വര്‍ക്കേഴ്സ് യൂനിയന്‍ (എ.ഐ.ടി.യു.സി) വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയന്‍ പ്രസിഡൻറ് കെ.എന്‍. ഗോപി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം കെ.എന്‍. സുഗതന്‍ വിരമിക്കുന്ന ജീവനക്കാരെ ആദരിച്ചു. യൂനിയന്‍ ജനറല്‍ സെക്രട്ടറി സി.എന്‍. സദാമണി പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ മിനി വര്‍ഗീസ് കണക്കും അവതരിപ്പിച്ചു. എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡൻറ് എ.എസ്. രാജന്‍, സി.പി.ഐ ലോക്കല്‍ സെക്രട്ടറി എ.കെ. ദേവദാസ് മഹിള സംഘം മണ്ഡലം പ്രസിഡൻറ് ജൂലി സാബു, സെക്രട്ടറി അംബിക രാജേന്ദ്രന്‍, ബീന സജീവന്‍, വി.ടി. രാജന്‍ എന്നിവര്‍ സംസാരിച്ചു. യൂനിയന്‍ വര്‍ക്കിങ് പ്രസിഡൻറ് എം.എം. ജോര്‍ജ് സ്വഗതവും സെക്രട്ടറി എ.കെ. ദേവദാസ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.എന്‍. ഗോപി (പ്രസി.), എം.എം. ജോര്‍ജ് (വര്‍ക്കിങ് പ്രസി.), ബിനീഷ് തുളസിദാസ്, സീഷന്‍ ജോയ് (വൈസ് പ്രസി.), സി.എന്‍. സദാമണി (ജന. സെക്ര.), ബിജു പോള്‍ (സെക്ര.), കെ. ജയന്‍, സാംസണ്‍ മാര്‍കോസ് (ജോ.സെക്ര.), മിനി വര്‍ഗീസ് (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story