Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെയർ ഹോം പദ്ധതി:...

കെയർ ഹോം പദ്ധതി: വീടിന് തറക്കല്ലിട്ടു

text_fields
bookmark_border
കെയർ ഹോം പദ്ധതി: വീടിന് തറക്കല്ലിട്ടു
cancel
പറവൂർ: സഹകരണ ബാങ്കുകൾ മുഖേന പ്രളയത്തിൽ വീട് നഷ്ടമായവർക്ക് വീട് നിർമിച്ചുനൽകുന്ന കെയർ ഹോം പദ്ധതിയിൽ പറവൂർ സഹകരണ ബാങ്ക് നിർമിക്കുന്ന രണ്ടു വീടുകളുടെ തറക്കല്ലിൽ നടന്നു. ചിറ്റാറ്റുകര പഞ്ചായത്തിലെ നീണ്ടൂർ മേക്കാട്ട് ഗോപിയുടെ വീടിന് ജില്ല സഹകരണ ബാങ്ക് മുൻ ഡയറക്ടർ ടി.ആർ. ബോസും വിളക്കത്തല സതീശ‍​െൻറ വീടിന് പൊക്കാളി നില വികസന ഏജൻസി വൈസ് ചെയർമാൻ കെ.എം. ദിനകരനുമാണ് തറക്കല്ലിട്ടത്. ബാങ്ക് പ്രസിഡൻറ് ഇ.പി. ശശിധരൻ അധ്യക്ഷതവഹിച്ചു. ഭരണസമിതി അംഗങ്ങളായ ടി.വി. നിഥിൻ, കെ. രാമചന്ദ്രൻ, എം.എ. വിദ്യാസാഗർ, ടി.എം. ഷേഖ് പരീത്, വി. ദിലീപ്കുമാർ, ആർ. മുരുകേശൻ, ഗ്രാമപഞ്ചായത്ത് അംഗം സജീവ്, ബാങ്ക് സെക്രട്ടറി ഇൻ ചാർജ് കെ.എസ്. ജയശ്രീ എന്നിവർ സംബന്ധിച്ചു. 10 വീടുകളാണ് പദ്ധതിയിൽ ബാങ്ക് നിർമിച്ചുനൽകുന്നത്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story