Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2019 5:04 AM IST Updated On
date_range 8 Jan 2019 5:04 AM ISTറോഡ് നന്നാക്കുന്നില്ല; നാട്ടുകാർ സമരത്തിന്
text_fieldsbookmark_border
തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 13, 14 വാർഡുകളുടെ അതിർത്തിയിലൂടെ കടന്നുപോകുന്ന ചൊങ്ങംതറ-സദനം റോഡ് സഞ്ചാരയോഗ ്യമാക്കാത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ സമരത്തിനൊരുങ്ങുന്നു. നിത്യേന നൂറുകണക്കിനാളുകൾ യാത്ര ചെയ്യുന്ന റോഡ് കുണ്ടും കുഴിയും നിറഞ്ഞ് തോടായി മാറി. ഇരുചക്രവാഹനങ്ങൾക്കും കാൽനടക്കാർക്കും പോലും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്. പ്രദേശവാസികൾ ചാവടി മാർക്കറ്റിലേക്കും വിദ്യാർഥികൾ തുറവൂർ ടി.ഡി സ്കൂൾ, പറയകാട് ഗവ. യു.പി സ്കൂൾ എന്നിവിടങ്ങളിലേക്കും പോകുന്നതും ഇതുവഴിയാണ്. റോഡ് നിർമിച്ചശേഷം ഇതുവരെ പുനർനിർമാണപ്രവർത്തനം നടത്തിയില്ലെന്ന് നാട്ടുകാർ പറയുന്നു. നാലുകുളങ്ങര, പൊൻപുറം എന്നിവിടങ്ങളിലേക്ക് പോകാൻ മറ്റു വഴികളില്ലാത്തതിനാൽ റോഡിലെ ചളിവെള്ളത്തിലൂടെയാണ് പ്രദേശവാസികൾ യാത്ര ചെയ്യുന്നത്. രണ്ട് വാർഡിെൻറയും അതിർത്തി റോഡായതിനാൽ വാർഡ് മെംബർമാർ അവഗണന കാട്ടുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പഞ്ചായത്ത് ഓഫിസ് ഉപരോധം അടക്കമുള്ള സമരപരിപാടികൾ ആരംഭിക്കുമെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി. തിരുനല്ലൂർ ബാങ്ക് എൽ.ഡി.എഫ് നിലനിർത്തി ചേര്‍ത്തല: തിരുനല്ലൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സി.പി.എം നേതൃത്വത്തിലുള്ള പാനലിന് വിജയം. സി.പി.എമ്മില്‍നിന്നും സി.പി.ഐയില്‍നിന്നും വിമതരായി മത്സരിച്ച 10 പേരും പരാജയപ്പെട്ടു. വിജയത്തിന് പിന്നാലെ വിമതരായി മത്സരിച്ചവർക്കെതിരെ സി.പി.എമ്മില്‍ നടപടിക്ക് സാധ്യത തെളിഞ്ഞു. രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ എട്ട് സി.പി.എമ്മുകാരും രണ്ട് സി.പി.ഐ പ്രതിനിധികളുമാണ് വിമതരായി മത്സരിച്ചത്. ഇതില്‍ ആര്‍ക്കും ഔദ്യോഗിക പക്ഷത്തിന് വെല്ലുവിളി ഉയര്‍ത്താനായില്ല. അജേഷ് മിത്രന്‍, അനില്‍കുമാര്‍, ഡി.ഉദയരാജന്‍, പി. രവീന്ദ്രൻ നായര്‍, പി.ജെ. വര്‍ഗീസ്, ഡി.വി. വിമല്‍ദേവ്, കെ.ആര്‍. ഹരിദാസ് കായപ്പുറത്ത്, പി.വി. വിജയകുമാരി, സുമ ജൈമോന്‍, ശശികല, വി. വിശ്വനാഥന്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. നിക്ഷേപകരുടെ മണ്ഡലത്തില്‍നിന്നും പി. ഗോപാലകൃഷ്ണന്‍ നേരേത്ത എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ ആദ്യയോഗം പള്ളിപ്പുറം തെക്ക് ലോക്കല്‍ സെക്രട്ടറി ഡി.വി. വിമല്‍ദേവിനെ പ്രസിഡൻറായി തെരഞ്ഞെടുത്തു. ലൈഫ് മിഷൻ: ഭവനങ്ങൾക്കായി പെൺകരുത്തിൽ കോൺക്രീറ്റ് കട്ടകൾ ഒരുങ്ങുന്നു പള്ളിപ്പുറം: ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 40 കുടുംബശ്രീ, തൊഴിലുറപ്പ് വനിതകൾ ചേർന്ന് ഹോളോബ്രിക്‌സ് കട്ടകൾ നിർമിക്കുന്നു. ലൈഫ് മിഷൻ വഴി പണിയുന്ന വീടുകൾക്കാണ് കോൺക്രീറ്റ് കട്ടകൾ നിർമിച്ച് നൽകുന്നത്. ലൈഫ് മിഷൻ പദ്ധതിക്ക് കീഴിലുള്ള ഒരു വീടിന് 500 കട്ട വീതം സൗജന്യമായി നിർമിച്ച് നൽകുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് പ്രസിഡൻറ് പി.ആർ. ഹരിക്കുട്ടൻ പറഞ്ഞു. ചേന്നംപള്ളിപ്പുറം പഞ്ചായത്തിൽ 280 കുടുംബാംഗങ്ങൾക്കാണ് ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി വീട് നിർമിച്ച് നൽകുന്നത്. കട്ട നിർമാണത്തിന് രണ്ടു യൂനിറ്റുകളാണ് പ്രവർത്തിക്കുന്നത്. തൊഴിലുറപ്പ്, കുടുംബശ്രീ പ്രവർത്തകരെ സഹായിക്കാൻ രണ്ട് വിദഗ്ധ തൊഴിലാളികളുമുണ്ട്. നിർമാണ യന്ത്രങ്ങൾ വാടകക്ക് വാങ്ങിയാണ് പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story