Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2019 5:04 AM IST Updated On
date_range 8 Jan 2019 5:04 AM ISTനിർമിച്ചിട്ടും തീരാതെ ചെല്ലാനം^എഴുപുന്ന റോഡ്
text_fieldsbookmark_border
നിർമിച്ചിട്ടും തീരാതെ ചെല്ലാനം-എഴുപുന്ന റോഡ് അരൂർ: ചെല്ലാനം-എഴുപുന്ന റോഡിെൻറ പുനർനിർമാണം അനന്തമായി നീളുന്നു. ആലപ്പുഴ, എറണാകുളം ജില്ലകളിലെ എഴുപുന്ന പഞ്ചായത്തിനെയും ചെല്ലാനം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന നാലര കിലോമീറ്റർ റോഡ് വർഷങ്ങളായി തകർന്നുകിടക്കുകയാണ്. റോഡിെൻറ ഏതാണ്ട് മുക്കാൽ ഭാഗവും എഴുപുന്ന പഞ്ചായത്തിലും ശേഷിച്ചഭാഗം ചെല്ലാനം പഞ്ചായത്തിലുമാണ്. പല പ്രാവശ്യമായി റോഡ് കുഴികളടച്ച് ഭാഗികമായി നിർമിച്ചതല്ലാതെ മുഴുവൻ പുനർനിർമിക്കാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഗൊണ്ടുപറമ്പ് മുതൽ ചക്കരച്ചാൽ പാലം വരെയുള്ള ചെല്ലാനം ഭാഗത്ത് റോഡ് പല പ്രാവശ്യമായി മെറ്റലും ഗ്രാവലും വിതറി പണി ആരംഭിച്ചെങ്കിലും നിർമാണം പാതിവഴിയിൽ നിലച്ചു. കുണ്ടും കുഴികളുമായി തകർന്ന എഴുപുന്ന ഭാഗത്ത് നാട്ടുകാർ കുഴികളടച്ചതല്ലാതെ റോഡിെൻറ പുനർനിർമാണം നടന്നിട്ടില്ല. റോഡിെൻറ പുനർനിർമാണം ആവശ്യപ്പെട്ട് ചെല്ലാനം ജനകീയ സമിതിയും ഒട്ടോറിക്ഷ തൊഴിലാളികളും പ്രതിഷേധ സമരങ്ങൾ നടത്തിയിട്ടുപോലും അധികാരികൾ മൗനംപാലിക്കുകയാണ്. യാത്രാ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി ദിവസവും കടന്നുപോകുന്നത്. ഇളകി കിടക്കുന്ന മെറ്റലിൽ തട്ടിയും കുഴിയിൽ ചാടിയും വാഹനാപകടങ്ങളും ഇവിടെ പതിവാകുകയാണ്. റോഡപകടങ്ങൾ നിരന്തരം നടന്നിട്ടും റോഡ് പുനർനിർമിക്കാനുള്ള നടപടി വൈകുന്നത് നാട്ടുകാർക്കിടയിൽ പ്രതിഷേധങ്ങൾക്ക് കാരണമാകുകയാണ്. തുറവൂർ താലൂക്ക് ആശുപത്രിയിൽ ഒന്നാംനില നിർമാണം പൂർത്തിയായി തുറവൂർ: താലൂക്ക് ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളടങ്ങിയ വികസന പ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കുന്ന ഒന്നാംനിലയുടെ നിർമാണം പൂർത്തിയായി. എന്നാൽ, ആശുപത്രിയോടൊപ്പമുള്ള ഓപറേഷൻ തിയറ്ററിൽ ആധുനിക രീതിയിലുള്ള സംവിധാനമൊരുക്കുന്നതിൽ കരാറുകാരൻ അലംഭാവം കാട്ടുകയാണ്. ജനുവരി 31നകം ഓപറേഷൻ തിയറ്ററിൽ ആധുനിക രീതിയിലുള്ള എല്ലാം ഒരുക്കണമെന്ന് നിർദേശം നൽകിയെന്നും അല്ലാത്ത പക്ഷം പിഴ ഈടാക്കാൻ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. സർക്കാർ ഫണ്ടും എ.എം. ആരിഫ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടും ഉൾപ്പെടെ 18.35 കോടി രൂപയാണ് വികസനപ്രവർത്തനങ്ങൾക്ക് ചെലവഴിക്കുന്നത്. ഒ.പി ബ്ലോക്കിെൻറ ഒന്നാംനില ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിൽപ്പെടുത്തി 2.85 രൂപ ചെലവഴിച്ചാണ് നിർമിക്കുന്നത്. ആധുനിക രീതിയിലുള്ള ലേബർ റൂം, ഓപറേഷൻ തിയറ്റർ, വാർഡുകൾ എന്നിവ സജ്ജമാക്കി. ഉപകരണങ്ങളും ഫർണിച്ചകളും മറ്റു ആധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മെഡിക്കൽ ഓഫിസർ ഡോ. ആർ. റൂബി പറഞ്ഞു. സംസ്ഥാന തീരദേശ വികസന കോർപറേഷനാണ് നിർമാണച്ചുമതല നിർവഹിച്ചത്. ഒ.പി ബ്ലോക്കിെൻറ രണ്ടാം നിലയുടെ നിർമാണത്തിനായി ടെൻഡർ നടപടി പൂർത്തിയായി. എ.എം. ആരിഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 1.65 കോടി രൂപ ചെലവഴിച്ചാണ് രണ്ടാംനില നിർമിക്കുന്നത്. രണ്ടാംനിലയിൽ കുട്ടികളുടെ വാർഡ്, വനിതകളുടെ വാർഡ്, ഡയാലിസ് യൂനിറ്റ് എന്നിവ പ്രവർത്തിക്കും. ലിഫ്റ്റിനും മറ്റുമായി 60 ലക്ഷം അനുവദിച്ചിട്ടുണ്ടെന്ന് എ.എം. ആരിഫ് എം.എൽ.എ പറഞ്ഞു. ആശുപത്രിയോട് ചേർന്നുകിടക്കുന്ന അക്വയർ ചെയ്തെടുത്ത 60.5 സെൻറ് സ്ഥലത്ത് കിടത്തി ചികിത്സയുള്ള ഐ.പി ബ്ലോക്ക് നിർമിക്കുന്നതിന് 13.25 കോടി രൂപ സംസ്ഥാന സർക്കാർ അനുദിച്ചിട്ടുണ്ട്. ഇതിെൻറ നിർമാണവും അനുബന്ധമായി ആരംഭിക്കും. ഇതോടെ ദേശീയപാതയോരത്തുള്ള ചേർത്തല താലൂക്കിലെ ഒന്നാം നമ്പർ ആശുപത്രിയായി തുറവൂർ താലൂക്ക് ആശുപത്രി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story