Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2019 5:04 AM IST Updated On
date_range 8 Jan 2019 5:04 AM ISTരാജ്യത്തെ ഏറ്റവും വലിയ സംയോജിത സ്റ്റാര്‍ട്ടപ് സമുച്ചയം കളമശ്ശേരിയിൽ; ഉദ്ഘാടനം 13ന്
text_fieldsbookmark_border
കൊച്ചി: നൂതനാശയങ്ങള്‍ക്കും സംരംഭകത്വത്തിനും പരമാവധി ശക്തി പകരുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ ഏറ്റവും വലിയ സം യോജിത സ്റ്റാര്‍ട്ടപ് സമുച്ചയമായ ഇൻറഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്സ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇൗമാസം 13ന് ഉദ്ഘാടനം ചെയ്യും. കളമശ്ശേരിയിൽ കേരള സ്റ്റാര്‍ട്ടപ് മിഷെൻറ (കെ.എസ്.യു.എം) ടെക്നോളജി ഇന്നവേഷന്‍ സോണിലാണ് (ടി.എസ്) അന്തര്‍ദേശീയ നിലവാരത്തില്‍ 1.80 ലക്ഷം ചതുരശ്ര അടിയില്‍ സമുച്ചയം സജ്ജമായത്. കെ.എസ്.യു.എമ്മിെൻറ സഹകരണത്തോടെ ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെൻറ് (ഐ.ഐ.ഐ.ടി.എം-കെ) സ്ഥാപിച്ച മേക്കര്‍ വില്ലേജ്, ഹാർഡ്വെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ഇന്ത്യയിലെ ആദ്യ രാജ്യാന്തര ആക്സിലറേറ്ററായ ബ്രിങ്ക്, അർബുദ ചികിത്സാ ഗവേഷണ ഇന്‍കുബേറ്ററായ ബ്രിക്, കെ.എസ്. യു.എം തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെൻറര്‍ ഫോര്‍ ബയോടെക്നോളജിയുടെ സഹകരണത്തോടെ രൂപവത്കരിച്ച ബയോടെക് സ്റ്റാര്‍ട്ടപ്പായ ബയോനെസ്റ്റ്, യൂനിറ്റി, സേറാ തുടങ്ങിയ വ്യവസായ സ്ഥാപനങ്ങള്‍ ചേര്‍ന്ന് രൂപം നൽകിയ മികവിെൻറ കേന്ദ്രങ്ങള്‍ എന്നിവയാണ് ഇവിടെ പ്രവര്‍ത്തിക്കുക. 13.5 ഏക്കറിലുള്ള ടെക്നോളജി ഇന്നവേഷന്‍ സോണില്‍ സ്റ്റാര്‍ട്ടപ് മേഖലയിലെ വിവിധ തലങ്ങളിലുള്ള സ്ഥാപനങ്ങളായ ഇന്‍കുബേറ്ററുകളും ആക്സിലറേറ്ററുകളും പുത്തന്‍ സാങ്കേതികവിദ്യ മേഖലയിലുള്ള മികവിെൻറ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും. വികസന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ അഞ്ചുലക്ഷത്തോളം ചുതുരശ്ര അടി നിര്‍മാണ മേഖലയുമായി രാജ്യത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സംരംഭക പരീക്ഷണത്തിനും പ്രവര്‍ത്തനത്തിനും ഉപജീവനത്തിനും വേണ്ടി സമര്‍പ്പിക്കപ്പെടുന്ന ഏറ്റവും വലിയ വര്‍ക്ക്-ലീവ്-പ്ലെ മേഖലയായി ഇത് മാറും. അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി സഹകരിച്ച് സ്ഥാപിച്ച ഫാബ് ലാബ്, മേക്കര്‍ വില്ലേജിന് പുറത്ത് പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്സ് സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാൻ ബൃഹത്തായ ഇലക്ട്രോണിക് സിസ്റ്റം ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിങ് സൗകര്യം എന്നിവയും ടി.എസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story