Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2019 5:03 AM IST Updated On
date_range 8 Jan 2019 5:03 AM ISTകെ.എസ്.ആർ.ടി സർവിസില്ല കിഴക്കൻ േമഖലയിൽ യാത്രാക്ലേശം രൂക്ഷം
text_fieldsbookmark_border
മൂവാറ്റുപുഴ : എം പാനലുകാർക്ക് പകരം കണ്ടക്ടർമാർ എത്തിയെങ്കിലും കിഴക്കൻ മേഖലയിലെ കെ.എസ്.ആർ.ടി.സി ബസ് സർവിസ് പൂർണമായില്ല. ഉച്ചക്ക് ശേഷം മൂവാറ്റുപുഴ ഡിപ്പോയിൽ നിന്നടക്കം 50 ശതമാനത്തിൽ താഴെ ബസുകളെ സർവിസ് നടത്തിയുള്ളൂ. ഇതോടെ മേഖലയിൽ യാത്രാ ക്ലേശം രൂക്ഷമായിരിക്കുകയാണ്. 84 എം പാനൽ കണ്ടക്ടർമാരെയാണ് മൂവാറ്റുപുഴ ഡിപ്പോയിൽനിന്നും പിരിച്ചുവിട്ടത്. പകരം 46 പേർ എത്തിയെങ്കിലും ഇവർ സിംഗിൾ ഡ്യൂട്ടിമാത്രം എടുക്കുന്നതാണ് പ്രശ്നം രൂക്ഷമാക്കിയിരിക്കുന്നത്. രാവിലത്തെ ഒരു ഡ്യൂട്ടി മാത്രം എടുത്തു മടങ്ങുന്നതുമൂലം ഉച്ചകഴിഞ്ഞ് ഡ്യൂട്ടിക്ക് ആളുണ്ടാകാറില്ല. ഇതാണ് ഉച്ചക്ക് ശേഷം സർവിസ് മുടങ്ങാൻ കാരണമാകുന്നത്. എം പാനൽ കണ്ടക്ടർമാർ മൂന്നു ഡ്യൂട്ടിവരെ ചെയ്തിരുന്നത് മൂലം മുമ്പ് ഇത്തരം പ്രശ്നങ്ങളുണ്ടാകാറില്ല. കണ്ടക്ടർമാരുടെ കുറവുമൂലം സർവിസ് റദ്ദാക്കൽ തുടരുന്നതുമൂലം നൂറുകണക്കിന് യാത്രക്കാരാണ് വലഞ്ഞത്. മൂന്നാഴ്ച പിന്നിടുമ്പോഴും പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. 168 കണ്ടക്ടർമാരിൽ പകുതിപ്പേരെയും പിരിച്ചുവിട്ടതോടെ മൂവാറ്റുപുഴ ഡിപ്പോയിൽ നിന്നുള്ള സർവിസുകളിൽ 60 ശതമാനത്തിലധികവും നേരത്തേ റദ്ദാക്കപ്പെട്ടിരുന്നു. ഡിപ്പോയിൽ നിന്നുള്ള 40 സർവിസുകളാണ് തിങ്കളാഴ്ച റദ്ദാക്കിയത്. ഇതിൽ ഏറെയും ഓർഡിനറി സർവിസുകളാണ്. കൂത്താട്ടുകുളം, പിറവം, പെരുമ്പാവൂർ, ആലുവ, കാക്കനാട്, കോതമംഗലം, മട്ടാഞ്ചേരി, തോപ്പുംപടി, കാക്കനാട്, കലൂർ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ഓർഡിനറി സർവിസുകളിൽ ബഹുഭൂരിപക്ഷവും റദ്ദാക്കി. മൂവാറ്റുപുഴ - എറണാകുളം, വൈറ്റില-മൂവാറ്റുപുഴ റൂട്ടുകളിലും യാത്രാക്ലേശം അതിരൂക്ഷമായിരുന്നു. ആലുവ, പിറവം, കൂത്താട്ടുകുളം, കോതമംഗലം മേഖലകളിലേക്കും സർവിസുകൾ കുറവായിരുന്നു. 79 ബസുകളാണ് മൂവാറ്റുപുഴ ഡിപ്പോയിലുള്ളത്. തിങ്കളാഴ്ച പല ബസുകളിലും യാത്രക്കാർ വാതിലുകളിൽ തൂങ്ങി നിന്നാണ് യാത്ര ചെയ്തത്. ഇതിനിടെ രണ്ട് വെഹിക്കിൾ, സൂപ്പർ വെഹിക്കിൾ, സൂപ്പർവൈസർ തസ്തികയുെണ്ടങ്കിലും ആളില്ലാത്തതുമൂലം ഡ്രൈവർമാരെ ജോലിക്ക് നിയോഗിക്കുന്നതിനും കഴിയാത്ത അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story