Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2019 5:03 AM IST Updated On
date_range 8 Jan 2019 5:03 AM ISTസ്‌കൂളുകൾക്ക് ബസും ലാപ്ടോപ്പും
text_fieldsbookmark_border
മൂവാറ്റുപുഴ: എല്‍ദോ എബ്രഹാം എം.എല്‍.എ മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസപദ്ധതിയായ വിദ്യാദീപ്തി പദ ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ, കല്ലൂര്‍ക്കാട്, കൂത്താട്ടുകുളം, കോതമംഗലം വിദ്യാഭ്യാസ ഉപജില്ലകളില്‍പ്പെട്ട സ്‌കൂളുകള്‍ക്കുള്ള ബസുകളുടെയും ലാപ്‌ടോപ്പുകളുടെയും വിതരണോദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു. ഗവ. ഈസ്്റ്റ് ഹൈസ്‌കൂള്‍ കിഴക്കേക്കര, ഗവ. എല്‍.പി.എസ് കാലാമ്പൂര്, ഗവ. എല്‍.പി.എസ് മുടവൂര്‍, ഗവ. യു.പി.എസ് റാക്കാട്, ഗവ. യു.പി.എസ് പായിപ്ര, ഗവ. ജെ.ബി സ്‌കൂള്‍ വാഴപ്പിള്ളി, ഗവ. യു.പി.എസ് കടാതി, ഗവ. യു.പി സ്‌കൂള്‍ സൗത്ത് മാറാടി അടക്കമുള്ള നിയോജകമണ്ഡലത്തിലെ എട്ട് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കാണ് ബസുകള്‍ വിതരണം ചെയ്തത്. ഇതിന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 1.4 കോടി രൂപയാണ് അനുവദിച്ചത്. നിയോജകമണ്ഡലത്തിലെ നാല് വിദ്യാഭ്യാസ ജില്ലകളില്‍നിന്നായി 49 സ്‌കൂളുകള്‍ക്ക് 65 ലാപ്‌ടോപ്പാണ് വിതരണം ചെയ്തത്. നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സൻ ഉഷ ശശീധരന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് മെംബര്‍ എന്‍. അരുണ്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോസി ജോളി, വൈസ് പ്രസിഡൻറ് സുഭാഷ് കടയ്‌ക്കോട്, ജില്ല പഞ്ചായത്ത് മെംബര്‍ ഡോളി കുര്യാക്കോസ്, പഞ്ചായത്ത് പ്രസിഡൻറുമാരായ വള്ളമറ്റം കുഞ്ഞ്, ജോഷി സ്‌കറിയ, ലത ശിവന്‍, ലീല ബാബു, ആലീസ് കെ. ഏലിയാസ്, ജോര്‍ഡി എന്‍. വര്‍ഗീസ്, മുൻ നഗരസഭ ചെയര്‍മാന്മാരായ എം.എ. സഹീര്‍, മേരി ജോര്‍ജ് തോട്ടം, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ പായിപ്ര കൃഷ്ണന്‍, ബാബു ഐസക്, ഒ.സി. ഏലിയാസ്, ജാന്‍സി ജോര്‍ജ്, ലിസി ജോളി, മേരി ബേബി എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story