Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസർക്കാറിനെ...

സർക്കാറിനെ വിമർശിക്കുന്നവരെ സംഘ്​പരിവാറാക്കുന്നു -ചെന്നിത്തല

text_fields
bookmark_border
കൊച്ചി: സർക്കാറിനെ വിമർശിക്കുന്നവരെയെല്ലാം സംഘ്പരിവാറാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ തുവഴി ആർ.എസ്.എസിനെയും ബി.ജെ.പിയെയും ശക്തിപ്പെടുത്താനുള്ള ശ്രമമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നു. സമാധാന അന്തരീക്ഷം നിലനിർത്താൻ ബാധ്യതയുള്ള മുഖ്യമന്ത്രി കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. സംഘ്പരിവാറും സി.പി.എമ്മും മത്സരിച്ച് മൂന്നാം ദിവസവും അക്രമം തുടരുകയാണ്. ഇത് തടയുന്നതിൽ െപാലീസ് പൂർണമായും പരാജയപ്പെട്ടു. പാർട്ടി സെക്രട്ടറിയുടെ നിലയിലേക്ക് മുഖ്യമന്ത്രി തരംതാഴ്ന്നു. വർഗീയ ചേരിതിരിവ് ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ സമീപനമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. സമൂഹമാധ്യമങ്ങളിൽ മോശമായ പ്രചാരണം നടത്തുന്നവർക്കെതിരെ പൊലീസ് നടപടി പക്ഷപാതപരമാണ്. വിശ്വാസസംരക്ഷണ ആവശ്യവുമായി 23ന് കലക്ടറേറ്റുകളും സെക്രേട്ടറിയറ്റും ഉപരോധിക്കും. സ്വാമി വിവേകാനന്ദ​െൻറ ജന്മദിനമായ 12ന് കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന ആഹ്വാനവുമായി തിരുവനന്തപുരത്ത് ഏകദിന ഉപവാസം നടത്തും. പണിമുടക്ക് ഹർത്താലായി മാറാതിരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ക്ഷേത്രകാര്യങ്ങളിൽ അവസാന വാക്ക് തന്ത്രിയുടേതാണ്. ശബരിമല വിഷയത്തിൽ ആചാര സംരഷണത്തിന് നിയമനിർമാണം വേണെമന്നാണ് യു.ഡി.എഫി​െൻറ നിലപാട്. ഒാർഡിനൻസ് വേണമെന്ന് പറഞ്ഞിട്ടില്ല. പ്രാദേശിക സാഹചര്യം അനുസരിച്ച് നിലപാട് സ്വീകരിക്കാൻ ദേശീയ നേതൃത്വം അനുമതി നൽകിയിട്ടുണ്ടെന്നായിരുന്നു, ബുദ്ധിയുള്ളവർ ശബരിമല സ്ത്രീ പ്രവേശനത്തെ എതിർക്കില്ലെന്ന ദേശീയ വക്താവി​െൻറ പരാമർശത്തോടുള്ള ചോദ്യത്തിന് രമേശ് ചെന്നിത്തലയുടെ മറുപടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story