Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2019 5:04 AM IST Updated On
date_range 7 Jan 2019 5:04 AM ISTഎൻ.എസ്.എസിനെതിരായ അധിക്ഷേപം പ്രതിഷേധാർഹം -ബെന്നി ബഹനാൻ
text_fieldsbookmark_border
കൊച്ചി: ശബരിമലയിലെ സംഭവവികാസങ്ങൾ ഹിന്ദുസമൂഹത്തിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്നും ഇരുളിെൻറ മറവിൽ സർക്കാർ സ് പോൺസർ ചെയ്ത് യുവതികളെ ദർശനത്തിനെത്തിച്ചത് ആശങ്ക വർധിപ്പിച്ചിട്ടുണ്ടെന്നും യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ. ഇത്തരമൊരു സാഹചര്യത്തിൽ എൻ.എസ്.എസ് നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ വർഗീയമായി കാണുന്നത് ശരിയല്ല. എൻ.എസ്.എസിനെ ആർ.എസ്.എസായി ചിത്രീകരിക്കാൻ സി.പി.എം നേതാക്കളും മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരും നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണെന്നും യു.ഡി.എഫ് കൺവീനർ പറഞ്ഞു. എൻ.എസ്.എസും സ്ഥാപകനേതാവ് മന്നത്ത് പദ്മനാഭനും കേരളത്തിലെ നവോത്ഥാന മുന്നേറ്റത്തിന് നൽകിയ സംഭാവനകൾ മറക്കരുത്. ഇത്തരം ചരിത്രപാരമ്പര്യമുള്ള ഒരുസംഘടനയെ ആർ.എസ്.എസ് ആയി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് ശരിയല്ല. വിശ്വാസത്തിെൻറ പേരിൽ വർഗീയത പരത്താൻ എൻ.എസ്.എസ് ഒരിക്കലും ശ്രമിച്ചിട്ടില്ല. എന്നാൽ, നിരന്തരം വർഗീയത പരത്തുന്ന ആർ.എസ്.എസ്, ബി.ജെ.പി സംഘടനകളുമായി എൻ.എസ്.എസിനെ ചേർത്തുെവച്ച് അധിക്ഷേപിക്കുന്ന നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ബെന്നി ബഹനാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story