Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെരുമ്പടപ്പ് കായലിൽ...

പെരുമ്പടപ്പ് കായലിൽ എക്കൽ; മത്സ്യബന്ധനം നടത്താനാവാതെ തൊഴിലാളികൾ

text_fields
bookmark_border
പള്ളുരുത്തി: കായൽ കൈയേറ്റം ഏറിയതോടെ പെരുമ്പടപ്പ്, കുമ്പളങ്ങി കായലുകളിൽ എക്കൽ നിറഞ്ഞു. കായൽ തീരങ്ങൾ എക്കലടിഞ്ഞ ് കരയായതോടെ വലകൾ താഴ്ത്താനാവാതെ വലയുകയാണ് മത്സ്യത്തൊഴിലാളികൾ. ചീനവല തൊഴിലാളികൾ പട്ടിണിയിലാണ്. വീശുവല, ഊന്നി വല തൊഴിലാളികളുടെ കുടുംബവും പട്ടിണിയിലേക്ക് നീങ്ങുകയാണ്. ചെറുവള്ളക്കാർക്ക് പോലും കായലി​െൻറ മധ്യഭാഗത്ത് പോയി മീൻ പിടിക്കേണ്ട അവസ്ഥയാണ്. കായൽതീരത്ത് മുൻപില്ലാത്ത വിധം കൈയേറ്റവും ഏറുകയാണ്. അധികൃതരുടെ ഒത്താശയോടെ കായൽ തീരം നികത്തുമ്പോൾ പ്രകൃതിയുടെ സന്തുലിതാവസ്ഥയും തകരുന്നു. മാലിന്യങ്ങൾ തള്ളാനുള്ള കുപ്പയായി കായൽ മാറിയതും എക്കൽ രൂപപ്പെടാൻ കാരണമായതായി ഗവേഷകർ പറയുന്നു. കായലിൽ കുപ്പിച്ചില്ല് നിറഞ്ഞതിനാൽ കക്ക വാരാൻപോലും കഴിയുന്നില്ലെന്ന് സ്ത്രീ തൊഴിലാളികളും പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story