Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാർഷികവും...

വാർഷികവും കുടുംബസംഗമവും

text_fields
bookmark_border
മരട്: മോസ്ക് റോഡ് റെസിഡൻറ്സ് അസോസിയേഷ​െൻറ ആറാമത് വാർഷിക സമ്മേളനവും കുടുംബ സംഗമവും നടന്നു. വാർഷിക സമ്മേളനം മരട ് എസ്.ഐ ബൈജു പി. ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മണ്ടാത്തറ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാഗേഷ് കർത്ത, പി.എൻ. മൈക്കിൾ, എ.എം. മുഹമ്മദ്, പി.ഡി. ശരത് ചന്ദ്രൻ, ദിവാകരൻ കളത്തങ്കൽ എന്നിവർ സംസാരിച്ചു. പ്രതിഷേധിച്ചു മട്ടാഞ്ചേരി: കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ഓട്ടോ ഡ്രൈവറെ മര്‍ദിച്ച ആംബുലന്‍സ് ഡ്രൈവറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഓട്ടോ തൊഴിലാളി കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കരുവേലിപ്പടിയില്‍ നിന്നാരംഭിച്ച പ്രകടനം തോപ്പുംപടി കവലയിൽ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം എം.എം. സലീം ഉദ്ഘാടനം ചെയ്തു. പ്രതി സി.പി.ഐ ലോക്കല്‍ സെക്രട്ടറിയായതിനാലാണ് അറസ്റ്റ് വൈകുന്നതെന്ന് സമരക്കാർ ആരോപിച്ചു. ഷമീര്‍ വളവത്ത്, മണ്‍സൂര്‍ അലി, സനല്‍ ഈസ, അഷ്കര്‍ ബാബു, സുജിത്ത് മോഹനന്‍, പി.കെ. നൗഷാദ്, ജ്യോതിഷ് രവീന്ദ്രന്‍, എം.ആര്‍. ഷഫീക്ക്, റിയാസ് ഷരീഫ്, തന്‍സീര്‍, ആര്‍. ബഷീര്‍, ഇ.എ. ഹാരിസ്, ഹര്‍ഷാദ് ഇബ്രാഹിം, കെ.എ. സിയാദ്, കെ.എച്ച്. സുബൈര്‍, വി.കെ. ആഷിഖ്, നൗഫല്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story