Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2019 5:04 AM IST Updated On
date_range 7 Jan 2019 5:04 AM ISTകുടിനീരിനായി ദ്വീപ് നിവാസികൾ നെട്ടോട്ടത്തിൽ
text_fieldsbookmark_border
എടവനക്കാട്: വൈപ്പിൻ ദ്വീപ് നിവാസികൾ രൂക്ഷമായ ശുദ്ധജലക്ഷാമത്തിൽ. ഒരുദിവസം വെള്ളം വന്നാൽ അടുത്ത മൂന്നുദിവസം വ െള്ളം ഉണ്ടാവില്ലെന്നതാണ് ഇവിടത്തെ സ്ഥിതി. ശുദ്ധജലം വരുന്നതുംനോക്കി കാലംകഴിക്കേണ്ട സ്ഥിതിയിലാണ് ജനങ്ങൾ. ഇപ്പോൾ ഇങ്ങിനെയാണെങ്കിൽ വേനൽ കനക്കുന്നതോടെ കുടിവെള്ളംമുട്ടുമോ എന്ന ആശങ്കയാണ് പലർക്കും. ഹഡ്കോ പദ്ധതിയിൽ വൈപ്പിനിലേക്ക് മാത്രമായി കുടിവെള്ളം എത്തിക്കാൻ സ്ഥാപിച്ച ലൈനിൽനിന്ന് പലേടത്തേക്കും വെള്ളം നൽകുന്നതാണ് ജലക്ഷാമത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്. ഹഡ്കോ പദ്ധതിയിൽ ടാങ്കിൽനിന്ന് വരുന്ന വെള്ളത്തിൽ കുറവുവന്നതാണ് ശുദ്ധജല ക്ഷാമത്തിനിടയാക്കുന്നതെന്ന മറുവാദവുമുണ്ട്. വൈപ്പിനിലെ എല്ലാ പഞ്ചായത്തുകളും കുടിവെള്ളക്ഷാമത്തിെൻറ പിടിയിലാണ്. തെക്കുഭാഗത്തെ പഞ്ചായത്തുകളിലാണ് അതിരൂക്ഷ ക്ഷാമമുള്ളത്. ജലക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ജനപ്രതിനിധികളടക്കം മാലിപ്പുറത്തുള്ള ജല അതോറിറ്റി ഓഫിസ് ഉപരോധിച്ചിരുന്നു. ജല അതോറിറ്റി പറവൂർ അസി. എക്സി. എഞ്ചിനീയർ മുഹമ്മദ് സ്ഥലത്തെത്തി പമ്പിങ്സമയം വർധിപ്പിച്ച് ജലലഭ്യത ഉറപ്പുവരുത്തുമെന്ന് ഉറപ്പുനൽകിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്. രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാൻ വർഷങ്ങൾക്കുമുമ്പ് വൈപ്പിനിൽ നാല് ജലസംഭരണികളുടെ നിർമാണം തുടങ്ങിയതിൽ എടവനക്കാടും മാലിപ്പുറത്തുമുള്ളവ പൂർത്തിയായി. ഞാറക്കലും മാലിപ്പുറത്തും നിർമാണം ഇഴയുകയാണ്. കാലാകാലങ്ങളിൽ ജലവിതരണക്കുഴലിലും വാൽവുകളിലും മറ്റും ആവശ്യമായ പരിശോധന നടത്താത്തതും ജലവിതരണം തടസ്സപ്പെടാൻ ഇടയാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story