Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2019 5:04 AM IST Updated On
date_range 7 Jan 2019 5:04 AM ISTനിയുക്തി 2019 ജോബ് ഫെയർ 19ന്
text_fieldsbookmark_border
കളമശ്ശേരി: എംപ്ലോയ്മെൻറ് വകുപ്പിെൻറ ആഭിമുഖ്യത്തിൽ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളെ ഉൾപ്പെടുത്തി മ െഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. നാഷനൽ എംപ്ലോയ്മെൻറ് സർവിസ് എറണാകുളം മേഖലയുടെ ആഭിമുഖ്യത്തിൽ 19ന് കളമശ്ശേരി കൊച്ചിൻ യൂനിവേഴ്സിറ്റി കാമ്പസിലാണ് നിയുക്തി 2019 ജോബ് ഫെയർ. മേളയിൽ ഐ.ടി, സാങ്കേതിക, വിപണനമേഖലകളിലെയും, ആട്ടോമൊബൈൽസ്, ഹോട്ടൽ മാനേജ്മെൻറ് മേഖലകളിലെയും പ്രമുഖരായ ഉദ്യോഗദായകരുടെ സാന്നിധ്യമുണ്ടാകും. പങ്കെടുക്കുന്ന ഉദ്യോഗദായകരും ഉദ്യോഗാർഥികളും www.jobfestkerala.gov.in വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. 18-40 പ്രായപരിധിയിലുള്ള പത്താം ക്ലാസ് മുതൽ ഉയർന്ന യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പേര് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുവർക്കായി ഓറിയേൻറഷൻ ക്ലാസും ട്രെയിനിങ്ങും ജില്ല എംപ്ലോയബിലിറ്റി സെൻറർ മുഖേന നൽകും. വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story