Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2019 5:04 AM IST Updated On
date_range 7 Jan 2019 5:04 AM ISTദേശീയ പണിമുടക്ക്: പൂർണ സംരക്ഷണമൊരുക്കും -ജില്ല കലക്ടർ
text_fieldsbookmark_border
കൊച്ചി: ഇൗ മാസം എട്ട്, ഒമ്പത് തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ പൊലീസ് ജനങ്ങൾക്ക് പൂർണ സംരക്ഷണമൊരുക്കുമെന്ന് ജില്ല കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല. കടകൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ, സ്വകാര്യ വാഹനങ്ങൾ, ജോലിക്ക് പോകുന്നവർ എന്നിവർക്കും സംരക്ഷണം ഉണ്ടാകും. വൈറ്റില, ഇടപ്പള്ളി തുടങ്ങിയ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും പൊലീസ് സാന്നിധ്യം ശക്തമാക്കും. മുൻകരുതലുകൾ വിലയിരുത്താൻ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കലക്ടർ വിവിധ കേന്ദ്രങ്ങൾ സന്ദർശിക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ പത്തുമുതൽ കടകൾ തുറക്കുമെന്ന് വ്യാപാരികൾ അറിയിച്ചു. ഫോർട്ട്കൊച്ചി സബ് കലക്ടർ സ്നേഹിൽകുമാർ സിങ്, ആലുവ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി രവീന്ദ്രനാഥ്, ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് അസി. കമീഷണർ ബിജി ജോർജ്, മൂവാറ്റുപുഴ ആർ.ഡി.ഒ അനിൽകുമാർ, ആർ.ടി.ഒ റെജി പി. വർഗീസ്, എറണാകുളം ആർ.ടി.ഒ ജോജി പി. ജോസ്, കേരള മർച്ചൻറ്സ് ചേംബർ ജനറൽ സെക്രട്ടറി മുഹമ്മദ് കെ.എം. സഹീർ, വൈസ് പ്രസിഡൻറ് ജി. കാർത്തികേയൻ, ചേംബർ അംഗം സി. ചാണ്ടി, കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ ബിന്ദു മാധവ്, സയിദ് മസൂദ്, കെ.ജെ. ജേക്കബ്, സി.കെ. അബ്ദുല്ല എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story