Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവേഗതകൂട്ടി...

വേഗതകൂട്ടി വികസനപ്രവർത്തനങ്ങൾ നടപ്പാക്കണം -മന്ത്രി ജി. സുധാകരൻ

text_fields
bookmark_border
കൊച്ചി: വേഗതകൂട്ടി എല്ലാ മേഖലയിലേയും വികസന പ്രവർത്തനങ്ങൾ പെട്ടെന്ന് നടപ്പാക്കണമെന്ന് മന്ത്രി ജി. സുധാകരൻ. കേരളത്തിൽ ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതികൾ വലിയ രീതിയിൽ നടത്തിവരുകയാണ്. എറണാകുളം നഗരത്തിലും പരിസരങ്ങളിലുമായി മൂന്ന് മേൽപാലങ്ങളാണ് നിർമിച്ചത്. വരുമാനത്തേക്കാൾ കൂടുതൽ ചെലവഴിച്ച് നാട്ടിൽ വികസനപ്രവർത്തനങ്ങൾ നടത്തുകയാണ്. പൊതുമരാമത്ത് വകുപ്പ് മാത്രം കഴിഞ്ഞ രണ്ടരവർഷത്തിൽ 1,05,608 കോടിരൂപയുടെ പദ്ധതികളാണ് നടപ്പാക്കിയത്. നാട്ടിൽ സമാധാനം നിലനിർത്തി ഐശ്വര്യപൂർണമായ കേരളം കെട്ടിപ്പടുക്കാൻ അധ്വാനിക്കുന്ന എല്ലാവർക്കും അതിനുള്ള അവസരമുണ്ടാക്കി ന്യായമായ പ്രതിഫലം കിട്ടാനുള്ള ഏർപ്പാട് ഉണ്ടാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പള്ളിപ്പുറം കോൺവൻറ് ബീച്ച് പാലത്തി​െൻറ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എസ്. ശർമ എം.എൽ.എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ കെ.ടി. ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. കെ.കെ. ജോഷി, ജില്ല പഞ്ചായത്ത് അംഗം അയ്യമ്പിള്ളി ഭാസ്കരൻ, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് പി.കെ. രാധാകൃഷ്ണൻ, വൈസ് പ്രസിഡൻറ് രമണി അജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വി. ലൂയിസ്, സുബോധ ഷാജി, പള്ളിപ്പുറം പഞ്ചായത്ത് അംഗങ്ങളായ ബിന്ദു രാജേഷ്, ഷിമ്മി പ്രീതൻ, സുനിൽ ദേവസി, പള്ളിപ്പുറം െറസിഡൻറ്സ് അസോസിയേഷൻ അപെക്സ് കൗൺസിൽ പ്രതിനിധി അബ്്ദുൽ റഹ്മാൻ, പാലം സമരസമിതി കൺവീനർ ഡെയ്സി ജോൺസൺ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ എം.ടി. ഷാബു എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story