Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2019 5:04 AM IST Updated On
date_range 6 Jan 2019 5:04 AM ISTഭാഗവത സപ്താഹയജ്ഞം
text_fieldsbookmark_border
കൂത്താട്ടുകുളം: മണ്ണത്തൂർ വല്യേത്ത് ശ്രീധർമശാസ്താ ക്ഷേത്രത്തിലെ ഞായറാഴ്ച ആരംഭിച്ച് 13ന് സമാപിക്കും. ഇതോടനുബന്ധിച്ച വിഗ്രഹഘോഷയാത്ര ഞായറാഴ്ച വൈകീട്ട് നാലിന് ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് ആത്താനിക്കൽ ജങ്ഷനിലെത്തി തിരികെ ക്ഷേത്രത്തിൽ സമാപിക്കും. മുണ്ടാരപ്പിള്ളി മഹേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് സപ്താഹം ആരംഭിക്കുന്നത്. ക്ഷേത്രം തന്ത്രി അനിൽ ദിവാകരൻ നമ്പൂതിരി സപ്താഹത്തിന് തിരിതെളിക്കും. എല്ലാദിവസവും വൈകീട്ട് ആറിന് പ്രഭാഷണം, ഭജന, ദീപാരാധന എന്നിവ നടക്കും. രാവിലെ ആറിന് ഗണപതിഹോമം, ലളിത സഹസ്രനാമം, ഭാഗവതപാരായണം, പ്രസാദ ഊട്ട് എന്നിവ നടക്കുമെന്ന് ക്ഷേത്രം മുഖ്യകാര്യദർശി വി.എസ്. ഹരിദാസ്, ഭരണസമിതി പ്രസിഡൻറ് എൻ.കെ. ബാലചന്ദ്രമേനോൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story