Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2019 5:04 AM IST Updated On
date_range 6 Jan 2019 5:04 AM ISTമൂങ്ങാച്ചാൽ-പന്തക്കോട്ട് ചിറ റോഡ് യാഥാർഥ്യമായി
text_fieldsbookmark_border
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ ഒന്ന്, 22 വാർഡുകളിലൂടെ കടന്നുപോകുന്ന . ഒരുകി.മീറ്ററോളം ദൂരമുള്ള റോഡ് ചെറുവട്ട ൂർ-പായിപ്ര റോഡിലെ ഏനാലിക്കുന്നിൽനിന്ന് ആരംഭിച്ച് മൂങ്ങാച്ചാൽ ഹരിജൻ സെറ്റിൽമെൻറ് കോളനിയിൽ എത്തിച്ചേരുന്നതാണ്. എന്നാൽ, മാനാറി-തൃക്കളത്തൂർ റോഡിലേക്ക് എത്തിച്ചേർന്നാൽ മാത്രമെ പൊതുജനങ്ങൾക്ക് പ്രയോജനപ്രദമാകൂ. ഏനാലിക്കുന്നിൽനിന്ന് ആരംഭിക്കുന്ന ഒന്നര കി.മീറ്ററോളമുള്ള റോഡ് ടാറിങ് ഉൾെപ്പടെ എല്ലാ ജോലിയും പൂർത്തിയാക്കിയിട്ട് വർഷങ്ങളായി. മൂങ്ങാച്ചാൽ കോളനിയുടെ കവാടം മുതൽ ഒരുകി.മീറ്ററോളം ദൂരം റോഡ് ഭാഗം നിർമിച്ചിരുന്നില്ല. ഇവിടെ നടപ്പാതയായി കിടക്കുകയായിരുന്നു. വർഷങ്ങൾക്കുമുമ്പ് റോഡ് വെട്ടാൻ ആരംഭിച്ചപ്പോൾ ചില സ്ഥലമുടമകൾ എതിർപ്പുമായി എത്തിയിരുന്നു. ജനപ്രതിനിധികൾ അടക്കമുള്ളവർ നടത്തിയ ചർച്ചകളെത്തുടർന്ന് നീണ്ട കാത്തിരിപ്പിനൊടുവിലാണ് റോഡ് നിർമാണം യാഥാർഥ്യമായത്. ഒടുവിൽ റോഡിനാവശ്യമായ സ്ഥലം സൗജന്യമായി വിട്ടുനൽകാമെന്ന് റോഡിനിരുവശവും താമസിക്കുന്നവർ സമ്മതിച്ചു. ഇതോടെയാണ് റോഡ് യാഥാഥ്യമായത്. അമ്പതോളം കുടുംബങ്ങൾ താമസിക്കുന്ന കോളനിയിലേക്ക് റോഡില്ലാത്തതിനാൽ വാഹനം എത്തുമായിരുന്നില്ല. മൂങ്ങാച്ചാൽ-പന്തക്കോട്ട് ചിറ റോഡ് പൂർത്തീകരിക്കുന്നതോടെ എനാലിക്കുന്ന് മേഖലയിലുള്ളവർക്ക് എളുപ്പത്തിൽ മാനാറിയിലേക്കും തൃക്കളത്തൂരിലേക്കും എത്തിച്ചേരാൻ കഴിയും. റോഡിെൻറ നിർമാേണാദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെംബർ സ്മിത സിജു നിർവഹിച്ചു. വാർഡ് മെംബർ അശ്വതി ശ്രീജിത് അധ്യക്ഷത വഹിച്ചു. റോഡ് നവീകരിച്ച് ടാറിങ് ഉൾെപ്പടെ പൂർത്തീകരിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തിൽനിന്ന് 10 ലക്ഷം രൂപയാണ് അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story