Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമത്സ്യമാലിന്യം...

മത്സ്യമാലിന്യം ഉൽപന്നങ്ങളാക്കി മാറ്റുന്ന പദ്ധതിയുമായി സിഫ്റ്റ്

text_fields
bookmark_border
മട്ടാഞ്ചേരി: സ്വച്ഛ്ഭാരത് അഭിയാ​െൻറ ഭാഗമായി മീൻവിൽപന കേന്ദ്രങ്ങളെ മാലിന്യമുക്തമാക്കുന്ന പദ്ധതിയുമായി കേന് ദ്രസർക്കാറി​െൻറ മത്സ്യഗവേഷണ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്). നാം കളയുന്ന മത്സ്യത്തി​െൻറ അവശിഷ്ടങ്ങൾകൊണ്ട് ജലാറ്റിൻ, കാത്സ്യം തുടങ്ങി പലയിനം ഉൽപന്നങ്ങൾ തയാറാക്കാം. മത്സ്യെത്തക്കാൾ വില ലഭിക്കുന്നതാണ് മത്സ്യത്തി​െൻറ അവശിഷ്ടങ്ങൾക്ക് എന്ന തിരിച്ചറിവ് പൊതുജനങ്ങൾക്ക് നൽകുക എന്ന ബോധവത്കരണത്തിനൊപ്പം മത്സ്യമാർക്കറ്റുകളിൽനിന്ന് അവശിഷ്ടങ്ങൾ ശേഖരിച്ച് വിവിധ ഉൽപന്നങ്ങൾ നിർമിക്കുന്ന കമ്പനികൾക്ക് നൽകുന്നതിനുള്ള സംവിധാനവും ഒരുക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്യാൻ ഉദ്ദേശിക്കുന്നത്. അവശിഷ്ടങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ആദ്യം മാർക്കറ്റിലെ കച്ചവടക്കാരെ പഠിപ്പിക്കും. മത്സ്യത്തി​െൻറ അവശിഷ്ടങ്ങൾക്കും വില കിട്ടിയാൽ അത് കച്ചവടക്കാർക്കും സന്തോഷം നൽകും. മാർക്കറ്റ് ശുചിത്വ പൂർണമായിരിക്കുകയും ചെയ്യും. കേടുകൂടാത്ത ഫ്രഷ് മത്സ്യാവശിഷ്ടങ്ങൾ ലഭിക്കുകയാണെങ്കിൽ ഉൽപന്നങ്ങൾ നിർമിക്കുന്ന കമ്പനികൾ നേരിട്ട് മാർക്കറ്റിലെത്തി വാങ്ങാൻ തയാറാകും. ഇതിന് മുന്നോടിയായാണ് സംവിധാനമൊരുക്കുന്നത്. തോപ്പുംപടി ഫിഷറീസ് ഹാർബറിൽ അടുത്തവാരം ഇതിന് തുടക്കം കുറിക്കുമെന്ന് സിഫ്റ്റ് ഡയറക്ടർ ഡോ. രവിശങ്കർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മത്സ്യവിൽപന മാർക്കറ്റുകളിലെ മത്സ്യാവശിഷ്ടങ്ങൾ ഒട്ടേറെ ഉൽപന്നങ്ങൾക്കായുള്ള അസംസ്കൃത വസ്തുക്കളാണ്. മാലിന്യനീക്കേത്താടൊപ്പം പുതു ഉൽപന്നങ്ങളും ശുചിത്വവും നിലനിർത്തുന്ന രീതിയിലുള്ള പദ്ധതികളുമായാണ് സിഫ്റ്റ് മീൻവിൽപന മാർക്കറ്റുകളിൽ ബോധവത്കരണം നടത്തുക. പദ്ധതിയിലൂടെ തൊഴിലവസരവും വ്യവസായിക വളർച്ചയും സാമ്പത്തിക നേട്ടവുമുണ്ടാകും. സിഫ്റ്റിന് ഇതി​െൻറ പ്രചാരണത്തിന് 10 ലക്ഷം രൂപ കേന്ദ്രസഹായം ലഭ്യമായതായി സ്വച്ഛ് ഭാരത് പ്രോഗ്രാം കൺവീനർ ഗീതാ ലക്ഷ്മി പറഞ്ഞു. വീടുകളിലെ മത്സ്യാവശിഷ്ടങ്ങൾ ശേഖരിക്കാനും പദ്ധതിയുണ്ട്. ഡോ. മെഹന്തിയും പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story