Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2019 5:04 AM IST Updated On
date_range 6 Jan 2019 5:04 AM ISTസംവരണ അട്ടിമറിക്കെതിരെ ലത്തീന്‍ സമുദായം പ്രക്ഷോഭത്തിന്
text_fieldsbookmark_border
കൊച്ചി: കേരള അഡ്മിനിസ്‌ട്രേറ്റിവ് സർവിസില്‍ (കെ.എസ്.എസ്) സംവരണാവകാശം അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാർ നീക ്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താൻ കേരള റീജ്യൻ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെ.ആർ.എൽ.സി.സി) നേതൃയോഗം തീരുമാനിച്ചു. ഇതിെൻറ ഭാഗമായി ഇൗ മാസം 16ന് സെക്രേട്ടറിയറ്റിനുമുന്നില്‍ ഉപവാസധര്‍ണ നടത്തും. 16 മുതല്‍ 26വരെ 100 കേന്ദ്രങ്ങളില്‍ ധര്‍ണയും രൂപതകളില്‍ പഠനസെമിനാറുകളും സംഘടിപ്പിക്കും. സമരപരിപാടികൾക്ക് രൂപംനൽകാൻ ചേര്‍ന്ന യോഗം ജസ്റ്റിസ് കെ. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. സംവരണം നിലനിര്‍ത്താന്‍ നിയമത്തിെൻറയും ബുദ്ധിയുടെയും മാര്‍ഗം തേടണമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഇപ്പോള്‍ വിഭാവനംചെയ്യുന്ന രീതിയില്‍ കെ.എ.എസില്‍ നിയമനം നടത്തിയാല്‍ പിന്നാക്ക വിഭാഗങ്ങളുടെ 50 ശതമാനം സംവരണമെന്നത് 16 ശതമാനമായി കുറയുമെന്ന് വിഷയാവതരണം നടത്തിയ മുന്‍ പി.എസ്.സി ജോയൻറ് സെക്രട്ടറി എ.കെ. സാദിഖ് പറഞ്ഞു. കെ.ആർ.എൽ.സി.സി വൈസ് പ്രസിഡൻറ് ഷാജി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, ഡോ. ചാള്‍സ് ഡയസ്, കെ.എൽ.സി.എ പ്രസിഡൻറ് ആൻറണി നെറോണ, ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ്, ഡി.സി.എം.എസ് ജനറല്‍ സെക്രട്ടറി എന്‍. ദേവദാസ്, കെ.എൽ.സി.ഡബ്ല്യു.എ പ്രസിഡൻറ് ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, സ്മിത ബിജോയ്, എൽ.സി.വൈ.എം പ്രസിഡൻറ് അജിത് കെ. തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story