Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2019 5:04 AM IST Updated On
date_range 6 Jan 2019 5:04 AM ISTസ്മൃതിമണ്ഡപം സമർപ്പണം
text_fieldsbookmark_border
മുഹമ്മ: വാദ്യകുലപതി മുരളി ആശാെൻറ രണ്ടാം ചരമവാർഷിക ദിനത്തിൽ ശിഷ്യന്മാർ ഒരുക്കിയ സ്മൃതിമണ്ഡപം തിങ്കളാഴ്ച മട് ടന്നൂർ ശങ്കരൻകുട്ടി മാരാർ നാടിന് സമർപ്പിക്കും. ആറു പതിറ്റാണ്ടിലേറെക്കാലം ചെണ്ടവാദനത്തില്‍ സജീവ സാന്നിധ്യമായിരുന്ന മുഹമ്മ നായ്ക്കാപറമ്പില്‍ മുരളീധരന്‍ (മുരളി ആശാന്‍) ആകാശവാണിയിലെ എ ഗ്രേഡ് കലാകാരനായിരുന്നു. വൈകീട്ട് അഞ്ചിന് അപ്പുക്കുഞ്ഞാശാൻ കലാസമിതി അങ്കണത്തിൽ അനുസ്മരണ സമ്മേളനവും മട്ടന്നൂർ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തും. മുരളി ആശാൻ ഫൗണ്ടേഷൻ രൂപവത്കരണപ്രഖ്യാപനം സംവിധായകൻ പോൾ മാത്യു കുന്നപ്പള്ളി നിർവഹിക്കും. വൈകീട്ട് ഏഴിന് ഇപ്റ്റ സ്കൂൾ ഓഫ് ആർട്സ് ശാസ്ത്രീയ നൃത്തസായാഹ്ന പരിപാടിയുണ്ടാവും. വാർത്തസമ്മേളനത്തിൽ എൻ. ബാലചന്ദ്രൻ, ഗിരീഷ്, രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. പിണ്ടികുത്തി തിരുനാൾ ആചരിച്ചു ആലപ്പുഴ: പഴയങ്ങാടി മാർസ്ലീവ ഫൊറോന പള്ളിയിൽ തിരുനാളിന് മുന്നോടിയായി 28 കൂട്ടായ്മകളുടെയും നേതൃത്വത്തിൽ പിണ്ടിയിൽ വിളക്കുതെളിച്ച് പിണ്ടികുത്തി തിരുനാൾ ആചരിച്ചു. ഇടവക വികാരി ഫാ. ജോസഫ് വാണിയപുരക്കൽ, അസി. വികാരി ഫാ. ജിജോ മുേട്ടൽ, കൈക്കാരന്മാരായ സോവിച്ചൻ, അലക്സാണ്ടർ വാഴപ്പറമ്പ്, സേവ്യർ, കൂട്ടായ്മ കൺവീനർ േജാസ്കുട്ടി, ഷാജി ഉപ്പൂട്ടിൽ, കുഞ്ഞുമോൻ ചിറയിൽ, നിധിൻ ചൂണ്ടാപ്പള്ളി, ഷിബു ജോർജ്, ടോമിച്ചൻ മേത്തശേരി എന്നിവർ നേതൃത്വം നൽകി. സംഘ്പരിവാർ കലാപം ചെറുത്ത് തോൽപിക്കണം -വെൽഫെയർ പാർട്ടി അമ്പലപ്പുഴ: സംഘ്പരിവാർ കലാപം ചെറുത്തുതോൽപിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുലയൻവഴി ജങ്ഷനിൽ പ്രതിഷേധപ്രകടനവും പ്രതിരോധ സദസ്സും പൊതുസമ്മേളനവും നടന്നു. ജില്ല പ്രസിഡൻറ് നാസർ ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു. ജോൺ ബ്രിട്ടോ, കബീർ മുസ്തഫ, സി.എസ്. നാസർ, വൈ. ഫൈസൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story