Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെട്ടികുളങ്ങരയിൽ...

ചെട്ടികുളങ്ങരയിൽ സി.പി.എം നേതാവി​െൻറ വീടിനുനേ​െ​ര ഗുണ്ടെറിഞ്ഞു

text_fields
bookmark_border
മാവേലിക്കര: ചെട്ടികുളങ്ങരയിൽ സി.പി.എം കടവൂര്‍ എ ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്‌.ഐ ചെട്ടികുളങ്ങര തെക്ക് മേഖല പ്രസിഡൻറുമായ കടവൂര്‍ കല്ലിട്ട കടവില്‍ വിനീഷ് രാജി​െൻറ വീടിനു നേരേ ഗുണ്ടുകള്‍ എറിഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചയായിരുന്നു സംഭവം. മാരക സ്‌ഫോടന ശേഷിയുള്ള മൂന്നു ഗുണ്ടുകളാണ് എറിഞ്ഞത്. രണ്ടു ഗുണ്ടുകള്‍ പൊട്ടി. പൊട്ടാതെ കിടന്ന ഒരെണ്ണം പൊലീസ് കണ്ടെടുത്തു. വിനീഷിനെ ലക്ഷ്യമാക്കി, മൂന്നുമാസത്തിനിടയില്‍ നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്. ഒക്ടോബര്‍ എട്ടിന് രാത്രിയാണ് ആദ്യ ആക്രമണം. അന്നും വിനീഷി​െൻറ വീട് ആക്രമിച്ചു. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം സജികുമാറി​െൻറ കടവൂരിെല വീടും കാറും അന്ന് ആക്രമിച്ചിരുന്നു. പിന്നീട് ദിവസങ്ങള്‍ക്കു ശേഷം ഈരേഴ സുശ്രീമ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം െവച്ച് രാത്രിയില്‍ വിനീഷിനും ഡി.വൈ.എഫ്‌.ഐ യൂനിറ്റ് പ്രസിഡൻറ് അരുണി​െൻറയും നേര്‍ക്ക് വധശ്രമമുണ്ടായി. ആർ.എസ്.എസ് ക്രിമിനലുകളുടെ സ്ഥിരം സാന്നിധ്യമുള്ള ഇവിടെനിന്ന് കണ്ടെത്തിയ സ്‌ഫോടന സാമഗ്രികളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് വീണ്ടും ആക്രമണമെന്ന് സി.പി.എം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചെട്ടികുളങ്ങര ഈരേഴ വടക്ക് കൊച്ചുവീട്ടില്‍ തെക്കതില്‍ സജിയെ (40) അറസ്റ്റ് ചെയ്തു. നവോത്ഥാനമതില്‍ വര്‍ഗീയ മതില്‍ തന്നെ -പി.സി. വിഷ്ണുനാഥ് മാന്നാര്‍: കേരള സര്‍ക്കാറി​െൻറ നവോത്ഥാനമതില്‍ വര്‍ഗീയ മതില്‍ തന്നെയെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി മുന്‍ പ്രസിഡൻറായിരുന്ന പി.കെ. ഭാസ്‌കരന്‍നായരുടെ രണ്ടാമത് ചരമവാര്‍ഷിക ദിന അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഷ്ണുനാഥ്. ജാതിസംഘടനകളെ കൂട്ടുപിടിച്ച് കേരളത്തിലെ മതേതരത്വം തകര്‍ക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻറ് ഹരി കുട്ടമ്പേരൂര്‍ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, തോമസ്ചാക്കോ, കെ. വേണുഗോപാല്‍, സുജിത്ത് ശ്രീരംഗം, അജിത്ത് പഴവൂര്‍, ടി.കെ. ഷാജഹാന്‍, അഭിലാഷ് തൂമ്പിനാത്ത്, വത്സല ബാലകൃഷ്ണന്‍, അനില്‍ മാന്തറ, കെ. മധു, രാജേന്ദ്രന്‍ ഏനാത്ത്, ഷാജി കോവുമ്പുറത്ത്, കൃഷ്ണകുമാര്‍, കല്ല്യാണകൃഷ്ണന്‍, സാബു ട്രാവന്‍കൂര്‍, ഹരി ആര്യമംഗലം, വേണു ഏനാത്ത്, രാഗേഷ്. ആര്‍. തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story