Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2018 5:05 AM IST Updated On
date_range 18 Dec 2018 5:05 AM ISTഇരുട്ടിൽനിന്ന് മോചനമില്ലാതെ എ.ടി.എം
text_fieldsbookmark_border
ആറാട്ടുപുഴ: മുടിഞ്ഞ തറവാട് കണക്കെയാണ് തൃക്കുന്നപ്പുഴ ജങ്ഷനിലെ എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടർ. രാത്രിയിൽ വിളക്ക് കൈ യിൽ കരുതാതെ മെഷിൻ ഉപയോഗിക്കാൻ കഴിയില്ല. കൗണ്ടറിലെ വിളക്കുകൾ കത്താതായിട്ട് ഒരുവർഷത്തിലേറെയായി. കൗണ്ടറിനുള്ളിൽ മാത്രമല്ല, പുറത്തുമില്ല വെളിച്ചം. അതുകൊണ്ടുതന്നെ ഇരുട്ടിലാണ് കൗണ്ടർ നിൽക്കുന്നത്. എ.ടി.എം കൗണ്ടറിെൻറ ബോർഡിലെ വിളക്കുകൾ അണഞ്ഞതോടെ ഇവിടെ കൗണ്ടറുള്ള കാര്യം നാട്ടുകാർക്ക് മാത്രമേ അറിയാൻ കഴിയു. രാത്രിയിൽ തപ്പിത്തടഞ്ഞ് അകത്തുകയറിയാൽ പണമെടുക്കണമെങ്കിൽ കൈയിൽ വെളിച്ചമില്ലെങ്കിൽ നടക്കില്ല. മൊബൈലിൽ ടോർച്ച് കത്തിച്ചാണ് ആളുകൾ പണമെടുക്കുന്നത്. പാതി ജീവനുള്ള ഒരു മെഷിൻ എങ്ങനെയോ പ്രവർത്തിക്കുന്നത് ഒഴിച്ചാൽ ഉപഭോക്താക്കൾക്ക് അവകാശപ്പെട്ട ഒരു സംവിധാനവും ഇവിടെ ഒരുക്കിയിട്ടില്ല. വാതിലുകൾ പോലും പ്രവർത്തനരഹിതമാണ്. മെഷിൻ അടിക്കടി തകരാറിലാകുന്നതിനാൽ പ്രതീക്ഷയോടെ ഇവിടെ വരാനും കഴിയില്ല. തൃക്കുന്നപ്പുഴയിലെ ഈ എ.ടി.എം കൗണ്ടറിനെ എസ്.ബി.ഐ പൂർണമായും അവഗണിച്ച മട്ടാണ്. ഒരു വർഷത്തിലേറെയായിട്ടും പ്രശ്നപരിഹാരത്തിന് ബന്ധപ്പെട്ട അധികാരികൾ ശ്രമിച്ചിട്ടില്ല. പലതവണ ബന്ധപ്പെട്ട അധികാരികളോട് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഐ ആം ഫോർ ആലപ്പി രണ്ടാംഘട്ട മെഡിക്കൽ ക്യാമ്പുകൾ ചെങ്ങന്നൂർ: സബ് കലക്ടർ കൃഷ്ണ തേജ നേതൃത്വം നൽകുന്ന ഐ ആം ഫോർ ആലപ്പി പദ്ധതിയുടെ ഭാഗമായി മൂന്നാമത്തെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ദേശീയ ആരോഗ്യ ദൗത്യം ആലപ്പുഴ വിവിധ സംഘടനകളുടെ സഹായത്തോടെ ജില്ലയിൽ സംഘടിപ്പിക്കുന്ന 15 മെഡിക്കൽ ക്യാമ്പുകളിൽ മൂന്നാമത്തെ ക്യാമ്പ് ചെറിയനാട് പഞ്ചായത്തിലെ കൊല്ലകടവ് മീട്ടൂസ് ഓഡിറ്റോറിയത്തിൽ നടന്നു. ചെറിയനാട് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാധമ്മ ഉദ്ഘാടനം ചെയ്തു. 250ലധികം പേർ ക്യാമ്പിൽ ചികിത്സതേടി എത്തി. ആലപ്പുഴ, ചെങ്ങന്നൂർ മേഖലകളിൽ പ്രളയ ദുരിതബാധിതമായ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നത്. പദ്ധതിപ്രകാരമുള്ള അടുത്ത ക്യാമ്പ് അമ്പലപ്പുഴ കഞ്ഞിപ്പാടത്ത് നടക്കും. ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജർ ഡോ. കെ.ആർ. രാധാകൃഷ്ണൻ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. അനിതകുമാരി, പാലിയേറ്റിവ് കെയർ ജില്ല കോഓഡിനേറ്റർ അബ്ദുല്ല ആസാദ്, പി.ആർ. സന്തോഷ്, ബിജു താഹ, രഞ്ജു, ഹാരീസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പ് രജിസ്ട്രേഷൻ രാവിലെ 9.30 മുതൽ ഉച്ചക്ക് 12.30 വരെ. ഭിന്നശേഷിക്കാരായ കുട്ടികളുടെ കലോത്സവം ആറാട്ടുപുഴ: പഞ്ചായത്തിെൻറ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലോത്സവം നടത്തി. പ്രസിഡൻറ് എസ്. അജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.വൈ. അബ്ദുൽ റഷീദ് അധ്യക്ഷതവഹിച്ചു. വനിത ശിശുക്ഷേമ വകുപ്പ് ജില്ല പ്രോഗ്രാം ഓഫിസർ ടി.വി. മിനിമോൾ സമ്മാന വിതരണം നിർവഹിച്ചു. ഷംസുദ്ദീൻ കായിപ്പുറം, ശാരി പൊടിയൻ, സുനു ഉദയലാൽ, നിധീഷ് സുരേന്ദ്രൻ, കുക്കു ഉന്മേഷ്, എസ്.എസ്. സാഹ്നി, സിദ്ധാർഥൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story