Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2018 5:05 AM IST Updated On
date_range 18 Dec 2018 5:05 AM ISTനൗഷാദ് അഹമ്മദിെൻറ കുടുംബത്തിന് വീടായി
text_fieldsbookmark_border
കായംകുളം: അകാലത്തിൽ വിട്ടുപിരിഞ്ഞ നൗഷാദ് അഹമ്മദിെൻറ കുഞ്ഞുങ്ങൾക്ക് ഇനി സ്വന്തം കൂരയിൽ ഉറങ്ങാം. ഭർത്താവിെൻ റ മരണത്തോടെ മുന്നോട്ടുള്ള വഴി അടഞ്ഞവർക്കാണ് ജമാഅത്തെ ഇസ്ലാമിയും പീപിൾസ് ഫൗണ്ടേഷനും തണലൊരുക്കിയത്. നൗഷാദിെൻറ കുടുംബത്തിനായി നിർമിച്ച വീടിെൻറ കൈമാറ്റം ബുധനാഴ്ച നടക്കും. സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളിലൂടെ പച്ചക്കറി വിൽപന നടത്തി ശ്രദ്ധേയനായ നൗഷാദ് അഹമ്മദ് തമിഴ്നാട്ടിലുണ്ടായ അപകടത്തിൽ ഒരുവർഷം മുമ്പാണ് മരിച്ചത്. ഇതോടെ ഭാര്യയും അഞ്ചും ഒന്നും വയസ്സുള്ള കുഞ്ഞുങ്ങളും അനാഥരായി. സ്വന്തമായി ഒരു സെൻറ് ഭൂമി പോലും സമ്പാദ്യമായി ഇല്ലാതിരുന്ന കുടുംബം വാടകവീടുകളിലാണ് കഴിഞ്ഞിരുന്നത്. നൗഷാദിെൻറ മരണത്തോടെ പ്രാരാബ്ദത്തിലായി വാടകനൽകാനും നിത്യവൃത്തിക്കും വകയില്ലാതെ വിഷമിച്ച ഘട്ടത്തിലാണ് ഇവരുടെ പുനരധിവാസം പീപിൾസ് ഫൗണ്ടേഷൻ ഏറ്റെടുക്കുന്നത്. മൂന്ന് സെൻറ് സ്ഥലം വിലക്കുവാങ്ങി വീട് നിർമിക്കുന്ന പദ്ധതിക്ക് ഒരുവർഷം മുമ്പാണ് തുടക്കംകുറിച്ചത്. ജമാഅത്തെ ഇസ്ലാമി നൽകിയ തുക കൂടാതെ നൗഷാദിെൻറ സുഹൃത്തുക്കളും വിവിധ സംഘടനകളും പദ്ധതിക്കായി സഹായിച്ചു. 12 ലക്ഷം രൂപ ചെലവഴിച്ച് 600 ചതുരശ്രയടി വീടാണ് നിർമിച്ചത്. വീടിെൻറ താക്കോൽദാന ചടങ്ങ് ബുധനാഴ്ച വൈകീട്ട് 6.30ന് പുത്തൻേറാഡ് ജങ്ഷനിൽ നടക്കും. യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പീപിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി. മുജീബ് റഹ്മാൻ മുഖ്യപ്രഭാഷണം നടത്തും. ദേവീഭാഗവത സപ്താഹ യജ്ഞം മാന്നാർ: സമൂഹത്തിലെ മാറ്റങ്ങൾക്കുള്ള കാരണങ്ങളായി മാറിയത് ഭാഗവതത്തിലെ സാരാംശങ്ങളാണെന്ന് ചക്കുളത്തുകാവ് ദേവീക്ഷേത്രം മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി. മാന്നാർ കുട്ടമ്പേരൂർ കുറ്റിയിൽ ശ്രീ ദുർഗാദേവി ക്ഷേത്രത്തിലെ ആറാമത് ശ്രീമദ് ദേവീഭാഗവത സപ്താഹ യജ്ഞത്തിെൻറ ഭദ്രദീപപ്രതിഷ്ഠ നിർവഹിക്കുകയായിരുന്നു തിരുമേനി. ക്ഷേത്രസമിതി പ്രസിഡൻറ് കെ. മദനേശ്വരൻ അധ്യക്ഷത വഹിച്ചു. ഖുർആൻ, ബൈബിൾ, ഭാഗവതം ഉൾപ്പെടെ ആത്മീയ ഗ്രന്ഥങ്ങൾ ഗ്രഹിച്ചാൽ അതിൽ അടങ്ങിയിരിക്കുന്നവയുടെ അർഥതലങ്ങൾ എല്ലാം ഒന്നാണെന്ന് മനസ്സിലാക്കുവാൻ സാധിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ചേർത്തല വിശ്വഗാജി മഠത്തിലെ ശ്രീമദ് അസ്പർശാനന്ദ സ്വാമികൾ പറഞ്ഞു. ക്ഷേത്ര കാര്യദർശി കെ. വേണുഗോപാൽ, ചെയർമാൻ കെ.പി. നാരായണക്കുറുപ്പ്, സി.ഒ. വിശ്വനാഥൻ, പി.ആർ. പ്രഭാകരനാചാരി, കെ. മന്മഥൻ, രത്നമണി ചെല്ലപ്പൻ, ലീലാഭായി ദിവാകരൻ, മോഹനൻ ചെങ്ങാലപ്പള്ളിൽ തുടങ്ങിയവർ സംസാരിച്ചു. പകൽവീട് സന്ദർശിച്ചു ഹരിപ്പാട്: മുട്ടം സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന പകല്‍ വീട്ടില്‍ മുല്ലക്കര രത്‌നാകരന്‍ സന്ദര്‍ശനം നടത്തി. മുല്ലക്കരയോടൊപ്പം മുന്‍ എം.പി ടി.ജെ. ആഞ്ചലോസും പകല്‍വീട്ടില്‍ എത്തിയിരുന്നു. സന്ദര്‍ശന പരിപാടിക്കായി ഒരുക്കിയ ചടങ്ങില്‍ സാന്ത്വനം പ്രസിഡൻറ് ജോണ്‍ തോമസ് അധ്യക്ഷത ഫവഹിച്ചു. കെ. കാര്‍ത്തികേയന്‍, ജി. ഹരികുമാര്‍, കെ.ജെ. സജീവ്, ജി. സനാജി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story