Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോമളവല്ലിയമ്മക്ക്...

കോമളവല്ലിയമ്മക്ക് സഹായഹസ്തവുമായി കോട്ടൂർ കാട്ടുപുറം മഹല്ല്​ ജമാഅത്ത്

text_fields
bookmark_border
പൂച്ചാക്കൽ: ഗജ ചുഴലിക്കാറ്റിൽ കനത്ത നഷ്ടം സംഭവിച്ച തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഏഴാം വാർഡിൽ പടിഞ്ഞാറെ ചേരിക്കൽ കോമളവല്ലിയമ്മക്ക് സഹായവുമായി കോട്ടൂർ കാട്ടുപുറം മഹല്ല് ജമാഅത്ത്. ഒരാഴ്ച കൊണ്ട് വൈദ്യുതി ബന്ധം എല്ലാ സ്ഥലത്തും പുനഃസ്ഥാപിച്ചു എന്നവകാശപ്പെടുമ്പോഴും കോമളവല്ലിയമ്മയുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം നാളിതുവരെ പുനഃസ്ഥാപിച്ചിട്ടില്ല എന്ന വാർത്ത 'മാധ്യമം' പുറത്തുവിട്ടിരുന്നു. വാർധക്യസഹജ രോഗങ്ങളാൽ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുന്ന കോമളവല്ലിയും മകൻ ഷാമേജും ഭാര്യ സജനിയും ഇരുട്ടിൽ തന്നെ തുടരുകയാണ്. ഏത് സമയവും നിലംപൊത്താൻ പോകുന്ന തരത്തിൽ അപകടമായ രീതിയിൽ ദുരന്തം സംഭവിച്ച വീട്ടിലെ ഒരു മൂലയിൽ ജീവൻ പണയംവെച്ച് ഒതുങ്ങി കൂടുകയാണവർ. കയർ പിരിച്ച് കിട്ടുന്ന തുച്ഛമായ വരുമാനവും കുറഞ്ഞതോടെ പെൻഷൻകിട്ടുന്ന വരുമാനം മാത്രമായാണ് മൂന്ന് പേരും ജീവിതം തള്ളിനീക്കുകയാണ്. പഞ്ചായേത്താഫിസിലും വില്ലേേജാഫിസിലും കയറിയിറങ്ങിട്ട് യാതൊരു ആനുകൂല്യവും കിട്ടിയിെല്ലന്നിവർ പരാതി പറയുന്നു. ഇത് മനസ്സിലാക്കിയാണ് കോട്ടൂർ കാട്ടുപുറം മഹൽ ജമാഅത്ത് കൈത്താങ്ങുമായെത്തിയത്. മഹാപ്രളയത്തിലും മഹല്ല് ജമാ അത്ത് സഹായ ഹസ്തവുമായി പ്രളയബാധിത പ്രദേശങ്ങളിലെത്തിയിരുന്നു. കുട്ടനാട്ടിലെ ചമ്പക്കുളം നിവാസികളായ 252 കുടുംബങ്ങളെ ജമാഅത്ത് മുൻകൈയെടുത്ത് 11 ദിവസത്തോളം ആതിഥ്യമരുളി. പൂച്ചകൾക്ക് പ്രിയം നാസറി​െൻറ മീനുകൾ അരൂർ: സൈക്കിളിലെ ഹോണടിച്ച് മീൻ കച്ചവടക്കാർ പലരും ആ വഴി പോകാറുണ്ട്, പൂച്ചകൾ തിരിഞ്ഞുപോലും നോക്കാറില്ല. പക്ഷെ, നാസറി​െൻറ സൈക്കിൾ ഹോണടി പൂച്ചകളെ ഹരം പിടിപ്പിക്കും, ഒരു ഡസനിലധികം പൂച്ചകൾ അപ്പോൾ ഓടി എത്തും വയർ നിറയെ മീൻ നാസർ സ്നേഹത്തോടെ നൽകും, എന്നിട്ടേ ബാക്കി കച്ചവടമുള്ളു. മത്തിയാണ് പൂച്ചകൾക്ക് ഏറെ പ്രിയമെന്ന് നാസർ പറയും. 15വർഷമായി സൈക്കിളിൽ മീൻ വിൽപന നടത്തുന്ന കോടംതുരുത്ത് സ്വദേശി നാസറിന് പൂച്ചകൾ സ്വന്തം മക്കളെ പോലെയാണ്. ആദ്യം ഒന്നു രണ്ടു പൂച്ചകളെ ഉണ്ടായിരുന്നുള്ളു. നാസറി​െൻറ ദാനശീലം പുറത്തായതോടെ പ്രദേശത്തെ മുഴുവൻ പൂച്ചകളും രാവിലെ മുതൽ സമ്മേളിക്കുന്നത് പതിവായി. ചമ്മനാട് പാലത്തി​െൻറ പടിഞ്ഞാറു ഭാഗത്തുള്ള റോഡിലാണ് പൂച്ചകൾ എത്തുന്നത്. പൂച്ചകൾക്ക് മീൻ കൊടുക്കാൻ നാസറിനും സന്തോഷം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story