Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയൂത്ത് ലീഗ് യുവജനയാത്ര...

യൂത്ത് ലീഗ് യുവജനയാത്ര ഇന്ന്​ പെരുമ്പാവൂരില്‍

text_fields
bookmark_border
പെരുമ്പാവൂര്‍: 'വര്‍ഗീയമുക്ത ഭാരതം, അക്രമരഹിത കേരളം' മുദ്രാവാക്യമുയര്‍ത്തി യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന യുവജനയാത്ര ഞായറാഴ്ച പെരുമ്പാവൂരില്‍ എത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസും കഴിഞ്ഞ 24ന് കാസര്‍കോട്ടുനിന്ന് ആരംഭിച്ചതാണ് യുവജനയാത്ര. വൈകീട്ട് 5.30ന് ആയിരക്കണക്കിന് വൈറ്റ്ഗാര്‍ഡ് അംഗങ്ങളുടെ പരേഡോടെ മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് സമാപനം. തുടര്‍ന്ന് പൊതുസമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ എസ്. ഷറഫ് അധ്യക്ഷത വഹിക്കും. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എം.എൽ.എമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, ടി.എ. അഹമ്മദ് കബീര്‍, കെ.എം. ഷാജി, അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, പി.പി. തങ്കച്ചന്‍, ജോസഫ് വാഴക്കന്‍ എന്നിവര്‍ സംസാരിക്കും. വാർത്തസമ്മേളനത്തില്‍ സ്വാഗതസംഘം ഭാരവാഹികളായ എസ്. ഷറഫ്, സുബൈര്‍ ഓണമ്പിള്ളി, എന്‍.പി. ഉസ്മാന്‍, സി.എം. അനസ്, ടി.എ.എം. ബഷീര്‍, ഷിബു മീരാന്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story