Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2018 5:04 AM IST Updated On
date_range 16 Dec 2018 5:04 AM ISTക്രെഡായ് പ്രോപ്പർട്ടി എക്സ്പോയ്ക്ക് മികച്ച പ്രതികരണം
text_fieldsbookmark_border
കൊച്ചി: ക്രെഡായ് കേരളയുടെ ആഭിമുഖ്യത്തിൽ കലൂർ സ്റ്റേഡിയത്തിൽ ആരംഭിച്ച ക്രെഡായ് പ്രോപ്പർട്ടി പ്ലസ് എക്സ്പോയ്ക ്ക് മികച്ച പ്രതികരണം. രാജ്യത്തെ 24 പ്രമുഖ ബിൽഡർമാരുടെയും 12 ഹോം ആക്സസറി ബ്രാൻഡുകളുടെയും സാന്നിധ്യം എക്സ്പോയിലുണ്ട്. രാജ്യത്തെ മികച്ച ഹോം ബ്രാന്‍ഡുകള്‍ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. ഇത്തവണ ക്രെഡായ് പ്രോപ്പര്‍ട്ടി എക്‌സ്‌പോ പ്ലസ് എന്ന പേരില്‍ കൂടുതല്‍ ഭവന ബ്രാന്‍ഡുകളും ഏറ്റവും മികച്ച പദ്ധതികളും അവതരിപ്പിച്ചിട്ടുണ്ട്. ഗൃഹോപകരണങ്ങള്‍, പെയിൻറ്, സാനിറ്ററി ഫിറ്റിങ്സ്, ടൈല്‍സ്, കിച്ചന്‍ കാബിനറ്റുകള്‍, ക്രോം ഫിറ്റിങ്സ് തുടങ്ങി വീട്ടിലേക്ക് ആവശ്യമുള്ളവയെല്ലാം ഒരു കുടക്കീഴില്‍ ലഭിക്കും. പ്രമുഖ ബാങ്കുകളുടെയും ധനകാര്യ സ്‌ഥാപനങ്ങളുടെയും സാന്നിധ്യവും സേവനവും പ്രദർശന മേളയിലുണ്ട്. തിങ്കളാഴ്ച വരെ രാവിലെ പത്ത് മുതൽ രാത്രി എട്ട് വരെയാണ് പ്രദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story