Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2018 5:04 AM IST Updated On
date_range 16 Dec 2018 5:04 AM ISTഎം.ജി സർവകലാശാല വാർത്തകൾ
text_fieldsbookmark_border
എം.ജിയിൽ 16 ഹ്രസ്വകാല അപ്ലൈഡ് കോഴ്‌സുകൾ ആരംഭിക്കും കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ ഹൃസ്വകാല അപ്ലൈഡ് കോഴ്‌സുകൾക്ക് വേണ്ടിയുള്ള ഡയറക്ടറേറ്റിന് (ഡി.എ.എസ്.ടി.പി) കീഴിൽ 16 പ്രോഗ്രാമുകളിലായി സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്‌സുകൾ ആരംഭിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. ആക്ടിങ് വൈസ് ചാൻസലർ പ്രഫ. സാബു തോമസിെൻറ അധ്യക്ഷതയിൽ സർവകലാശാലയിൽ നടന്ന സെനറ്റ് യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോഴ്‌സുകൾ ജനുവരി ആദ്യവാരം ആരംഭിക്കും. ഇതിനായി ഓട്ടോമേറ്റഡ് ലേണിങ് ആൻഡ് ഇവാല്യുവേഷൻ മാനേജ്മെൻറ് സംവിധാനം വികസിപ്പിക്കാൻ ധാരണയായി. പാഠപുസ്തകങ്ങൾ നിർമിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. സംസ്ഥാന സർക്കാർ സർവകലാശാലയുടെ നോൺ പ്ലാൻ ഗ്രാൻഡ് വർധിപ്പിക്കുക, ഓഫിസ് അറ്റൻഡൻറ് ലൈബ്രറി വിഭാഗം, പി.എസ്.സി സാങ്കേതിക വിഭാഗം ജീവനക്കാരുടെ തസ്തികകളിൽ നിയമനം നടത്തുക, ഇടുക്കി ജില്ലയിൽ പൂർണ സജ്ജീകരണത്തോടെ സർവകലാശാലയുടെ ഇൻഫർമേഷൻ കം ഫെസിലിറ്റേഷൻ സെൻറർ ആരംഭിക്കുക എന്നിവ ആവശ്യപ്പെട്ട് പി. പദ്മകുമാർ അവതരിപ്പിച്ച പ്രമേയങ്ങൾ സെനറ്റ് പാസാക്കി. ബിരുദ പ്രോഗ്രാമുകൾക്ക് നടപ്പാക്കിയ ക്രിസ്റ്റ്യൻ ബാങ്ക് സംവിധാനം ബി.എഡ് പ്രോഗ്രാമിനും നടപ്പാക്കാൻ ആവശ്യപ്പെട്ട് വർഗീസ് കെ. ചെറിയാൻ അവതരിപ്പിച്ച പ്രമേയവും യോഗം പാസാക്കി. സർവകലാശാലയുടെ സ്റ്റാറ്റ്യൂട്ടറി ഫിനാൻസ് കമ്മിറ്റിയിലേക്ക് സെനറ്റ് അംഗവും അസിസ്റ്റൻറ് രജിസ്ട്രാറുമായ പി. പദ്മകുമാറിനെ സെനറ്റ് യോഗം തെരഞ്ഞെടുത്തു. സർവകലാശാല ജീവനക്കാരി കെ. ആൻസിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. രജിസ്ട്രാർ എം.ആർ. ഉണ്ണി അനുശോചന പ്രമേയം അവതരിപ്പിച്ചു. പരീക്ഷ ഫലം 2017 നവംബറിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എം.എ ഫിലോസഫി (പ്രൈവറ്റ് - റഗുലർ, ഇംപ്രൂവ്മെൻറ്, സപ്ലിമെൻററി, മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഇൗ മാസം 27 വരെ അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story