Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഐക ജില്ല ചാപ്റ്റർ...

ഐക ജില്ല ചാപ്റ്റർ രൂപവത്കരണം

text_fields
bookmark_border
കൊച്ചി: ഇൻറീരിയർ-എക്സ്റ്റീരിയർ കൺസൾട്ടൻറ്സ് ആൻഡ് കോൺട്രാക്ടേഴ്സ് അസോ. കേരള (ഐക)യുടെ ജില്ല ചാപ്റ്റർ രൂപവത്കരണം ചൊവ്വാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഹോട്ടൽ അബാദ് പ്ലാസയിൽ ഉച്ചക്ക് മൂന്നിനാണ് പരിപാടി. ഹൈബി ഈഡൻ എം.എൽ.എ പങ്കെടുക്കും. ഇൻറീരിയർ, എക്സ്റ്റീരിയർ രംഗത്ത് നേരിടുന്ന വെല്ലുവിളികളും ബുദ്ധിമുട്ടുകളും അതിജീവിക്കുന്നതിനായി സംഘടിതമായി പ്രവർത്തിക്കുകയാണ് ഐകയുടെ ലക്ഷ്യം. ഇതിനുകീഴിൽ പരിശീലന പരിപാടികൾ, ശിൽപശാലകൾ, സെമിനാർ, സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തൽ, അർഹരായവരെ സഹായിക്കൽ തുടങ്ങിയ പദ്ധതികൾ നടപ്പാക്കും. ഐക സംസ്ഥാന പ്രസിഡൻറ് പി.ഡി ഷാജി, ലിൻസൺ, ജ്യോതി നമ്പ്യാർ, സഫീർ സകരിയ, നീരജ് വേണു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story