Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2018 5:03 AM IST Updated On
date_range 8 Dec 2018 5:03 AM ISTതോപ്പിൽ ഭാസിയുടെ വേർപാടിന് കാൽനൂറ്റാണ്ട്
text_fieldsbookmark_border
കായംകുളം: മലയാള നാടക പ്രസ്ഥാനത്തിന് മൗലിക സംഭാവനകൾ നൽകിയ നാടകാചാര്യനായിരുന്ന തോപ്പിൽ ഭാസി അരങ്ങ് ഒഴിഞ്ഞിട് ട് കാൽനൂറ്റാണ്ട് പിന്നിടുന്നു. നടനായും നാടക രചയിതാവായും തിരക്കഥാകൃത്തായും നാടക-സിനിമ സംവിധായകനായും തിളങ്ങി നിൽക്കവെ 68ാം വയസ്സിൽ 1992 ഡിസംബർ എട്ടിനാണ് കാലയവനികക്കുള്ളിൽ മറഞ്ഞത്. കലാരംഗത്തിനൊപ്പം രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളിലും തേൻറതായ ഇടം സൃഷ്ടിച്ച ഭാസിയെ സംസ്ഥാന കലാമേളയും സ്മരിക്കുന്നുണ്ട്. അദ്ദേഹത്തിെൻറ പ്രശസ്ത നാടകമായ 'അശ്വമേധ'മാണ് ഒരു വേദിക്ക് പേരായി മാറിയത്. ഒരു ദിവസം കിളച്ചില്ലെങ്കിൽ മേലും കൈയും കഴക്കുന്ന, മരച്ചീനി പ്രധാന ആഹാരമായ, ഉടുപ്പ് ധരിക്കാത്ത ഒാണാട്ടുകരയിലെ കുന്താലിക്കാരുടെ ജീവിതം കലയിലേക്ക് ആവിഷ്കരിച്ചാണ് ഭാസി നാടകത്തിലൂടെ വിപ്ലവം സൃഷ്ടിച്ചത്. വശ്യമായ ഗ്രാമീണ സൗന്ദര്യത്തിെൻറ നാടോടി ഭാഷയും സമന്വയ സംഭാഷണങ്ങളിലൂടെയും സാധാരണക്കാരുടെ മനസ്സ് കീഴടക്കാനായി. ഒളിവിലിരുന്ന കാലത്ത് 'സോമൻ' എന്ന തൂലികനാമത്തിൽ ഭാസി എഴുതിയ 'നിങ്ങളെെന്ന കമ്യൂണിസ്റ്റാക്കി' നാടിെൻറ രാഷ്ട്രീയ ചരിത്രത്തെ ത്രസിപ്പിച്ച നാടകമായി മാറി. നാടകം കണ്ട് മടങ്ങിയ പലരും പരമുപിള്ളയെ പോലെ ആ ചെെങ്കാടി മാറോട് ചേർത്തുപിടിച്ചു. നേതാക്കളുടെ പ്രസംഗങ്ങെളക്കാളും സ്റ്റഡി ക്ലാസുകളെക്കാളും നൂറിരട്ടി ശക്തിയാണ് ഭാസിയുടെ ഒാരോ നാടകങ്ങളും പ്രകടിപ്പിച്ചത്. 18 നാടകങ്ങളാണ് കെ.പി.എ.സിക്കുവേണ്ടി രചിച്ചത്. കോൺഗ്രസിൽ നിന്നുമാണ് കമ്യൂണിസ്റ്റ് പാർട്ടിയിലെത്തിയത്. സമരങ്ങൾക്ക് നേതൃത്വം നൽകി കേസുകളിൽ പ്രതിയായി ജയിൽജീവിതം അനുഷ്ഠിച്ചു. നിയമസഭ സാമാജികനായും പ്രവർത്തിച്ചിട്ടുണ്ട്. ജന്മനാടായ വള്ളികുന്നത്തും നാടക തട്ടകമായ കെ.പി.എ.സിയിലും ഇന്ന് ഭാസിയെ അനുസ്മരിക്കും. -വാഹിദ് കറ്റാനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story