Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപൂർവ നാണയങ്ങളുടെ...

അപൂർവ നാണയങ്ങളുടെ കാഴ്ചകളൊരുക്കി അരവിന്ദാക്ഷൻ യാത്ര തുടരുന്നു

text_fields
bookmark_border
അപൂർവ നാണയങ്ങളുടെ കാഴ്ചകളൊരുക്കി അരവിന്ദാക്ഷൻ യാത്ര തുടരുന്നു
cancel
മൂവാറ്റുപുഴ: അപൂർവനാണയങ്ങളുടെ കാഴ്ചകളൊരുക്കി അരവിന്ദാക്ഷൻ യാത്ര തുടരുകയാണ്. ഒരുപതിറ്റാണ്ടായി തുടരുന്ന യാത്രയിൽ നൂറുകണക്കിന് ആളുകളാണ് നാണയങ്ങളെക്കുറിച്ച അറിവുകൾ അരവിന്ദാക്ഷനിൽനിന്ന് കണ്ടറിഞ്ഞത്. ചരിത്രവഴി തെളിക്കുന്ന അത്യപൂര്‍വ നാണയശേഖരവുമായി 64ാം വയസ്സിലും ഊരുചുറ്റുകയാണ് ഉദയംപേരൂര്‍ പത്താംകുഴിയില്‍ നികര്‍ത്തില്‍ പി.പി. അരവിന്ദാക്ഷൻ. വിവിധ ലോകരാജ്യങ്ങളുടേതടക്കം അപൂര്‍വ നാണയം ഇദ്ദേഹത്തി​െൻറ ശേഖരത്തിലുണ്ട്. ഇഷ്ടകേന്ദ്രമായ മൂവാറ്റുപുഴയിലെ കച്ചേരിത്താഴത്ത് മാസത്തിൽ ഒരുതവണയെങ്കിലും അരവിന്ദാക്ഷനുണ്ടാകും. നൂറിലധികം രാജ്യങ്ങളിലെ നാണയശേഖരം ഇദ്ദേഹത്തി​െൻറ പക്കലുണ്ട്. ഒപ്പം തിരുവിതാംകൂര്‍, ഡച്ച്, ഈസ്റ്റ് ഇന്ത്യ കമ്പനി, മുഗള്‍-ചോള രാജഭരണ കാലത്തെ നാണയങ്ങളുമുണ്ട്. പുരാവസ്തുക്കള്‍ ശേഖരിക്കുന്നതില്‍ തല്‍പരനായിരുന്ന അരവിന്ദാക്ഷന്‍ നാണയങ്ങള്‍ ശേഖരിച്ച് അത് സ്വന്തം കടയിൽ പ്രദർശിപ്പിച്ചാണ് തുടങ്ങിയത്. പിന്നീട് കടയും വലിയൊരളവോളം പുരാവസ്തുക്കളും നഷ്ടപ്പെട്ടു. തുടർന്നാണ് തെരുവോരങ്ങളിൽ നാണയപ്രദർശനം തുടങ്ങിയത്. പഴയ നാണയശേഖരണത്തില്‍ തല്‍പരരായവര്‍ ഇദ്ദേഹത്തില്‍നിന്ന് നാണയങ്ങള്‍ വാങ്ങാനെത്താറുമുണ്ട്. ഓരോ രാജ്യെത്തയും പണമിടപാടുകളെയും കറന്‍സി പരിവര്‍ത്തനത്തെയുംകുറിച്ച് നല്ല ധാരണയുള്ള ഇദ്ദേഹം പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലാസെടുക്കാറുമുണ്ട്. റിസര്‍വ് ബാങ്ക് പുറത്തിറക്കിയ മുഴുവന്‍ നോട്ടുകളും ൈകയിലുണ്ടെന്ന് അരവിന്ദാക്ഷൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story