Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2018 10:35 AM IST Updated On
date_range 28 Nov 2018 10:35 AM ISTപശ്ചിമകൊച്ചി-എറണാകുളം ബോട്ട് സർവിസ് താളം തെറ്റി; കാര്യക്ഷമമാക്കാൻ മുഖ്യമന്ത്രിക്ക് കത്ത്
text_fieldsbookmark_border
മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിൽനിന്ന് എറണാകുളത്തേക്കുള്ള ജലഗതാഗത വകുപ്പിെൻറ ബോട്ട് സർവിസുകൾ താളം തെറ്റിയതോടെ യാത്രക്കാർ വലയുന്നു. മട്ടാഞ്ചേരിയിലേക്കുള്ള സർവിസ് നിർത്തിയിട്ട് മൂന്നുമാസം പിന്നിട്ടു. ഫോർട്ടുകൊച്ചിയിൽനിന്ന് സർവിസ് നടത്തുന്ന ബോട്ടുകളിൽ ഒന്ന് തകരാറിലാണ്. മറ്റൊന്ന് വൈക്കത്തേക്ക് കൊണ്ടുപോകാനുള്ള നീക്കത്തിലാണെന്ന് പശ്ചിമകൊച്ചി പാസഞ്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു. ബിനാലെ, കൊച്ചിൻ കാർണിവൽ ആഘോഷങ്ങൾ നടക്കാനിരിക്കെ ഫോർട്ട്കൊച്ചിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണവും വർധിക്കുകയാണ്. കൂടുതൽ സർവിസ് നടത്തേണ്ട അവസ്ഥയിലാണ് ബോട്ടുകൾ പിൻവലിക്കുന്നത്. പൈതൃക ടൂറിസ്റ്റുകേന്ദ്രമായ കൊച്ചി കാണാനെത്തുന്ന വിദേശികൾ ഉൾപ്പെടെ സഞ്ചാരികൾ എറണാകുളത്തുനിന്ന് ഫോർട്ട്കൊച്ചിയിലെത്താൻ ഏറെ ഇഷ്ടപ്പെടുന്നത് ബോട്ട് യാത്രയാണ്. ബോട്ടുകളുടെ കുറവുമൂലം നാട്ടുകാരായ യാത്രക്കാർ ദുരിതം അനുഭവിക്കുമ്പോഴാണ് വിനോദസഞ്ചാരികളുെട തിരക്കും. ഇത് കണക്കിലെടുത്ത് കൂടുതൽ സർവിസ് നടത്താൻ അധികൃതർ തയാറാകുന്നില്ല. ജനപ്രതിനിധികളും യാത്രാദുരിതം പരിഹരിക്കാൻ തയാറാകുന്നില്ല. ഇതേതുടർന്നാണ് പശ്ചിമകൊച്ചി പാസഞ്ചേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്തയച്ചത്. മുഖ്യമന്ത്രിയിൽ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പ്രസിഡൻറ് എം.എം. അബ്ബാസ് പറഞ്ഞു. നീർനായ് ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക് പള്ളുരുത്തി: കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിക്ക് നീർനായ്ക്കളുടെ ആക്രമണത്തിൽ പരിക്ക്. കുമ്പളങ്ങി കല്ലഞ്ചേരി പനക്കൽ വീട്ടിൽ ഡാമിയെൻറ മകൻ സയൻ (എട്ട്) ആണ് കടിയേറ്റത്. സയനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവിെനാപ്പം കുളിക്കുേമ്പാൾ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വീടിനോട് ചേർന്നുള്ള കായലിൽ കുളിക്കാനിറങ്ങിയ സയനുനേരെ നീർനായ്ക്കൾ കൂട്ടത്തോടെ പാഞ്ഞടുക്കുകയായിരുന്നു. കൈയിലും തുടയിലും വിരലുകളിലും കടിയേറ്റു. കുട്ടിയുടെ കരച്ചിൽ കേട്ട് പിതാവ് ഡാമിയൻ ഒച്ചവെച്ചെങ്കിലും നീർനായ്ക്കൾ പിന്മാറിയില്ല. തുടർന്ന് നീർനായ്ക്കൂട്ടങ്ങൾക്കിടയിൽനിന്ന് കുട്ടിയെ എടുത്ത് കരയിൽ എത്തിക്കുകയായിരുന്നു. കൂർത്ത പല്ലുകളായതിനാൽ ആഴത്തിലുള്ള മുറിവാണുണ്ടായിരിക്കുന്നത്. പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് സയൻ. വധശ്രമം: രണ്ട് അസം സ്വദേശികൾ പിടിയിൽ മട്ടാഞ്ചേരി: തോപ്പുംപടി ഫിഷറീസ് ഹാർബറിൽ നടന്ന വധശ്രമക്കേസിലെ പ്രതികളായ രണ്ട് യുവാക്കളെ തോപ്പുംപടി പൊലീസ് പിടികൂടി. അസം സ്വദേശികളായ ആഷിഖ് (19), സൻജുലാമ (25) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പണത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അസം സ്വദേശിയായ വസന്ത് എന്നയാളെ ഇരുമ്പുവടിക്ക് തലക്കടിച്ച് പരിക്കേൽപിച്ച് കടന്നുകളയാൻ ശ്രമിച്ച പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. തോപ്പുംപടി എസ്.ഐ സി. ബിനു, എസ്.ഐ അഭിലാഷ്, എ.എസ്.ഐ ശ്രീജിത്ത്, സി.പി.ഒമാരായ സജീവ് രാജ്, വി.എ. ബദർ എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story