Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാർഥികൾ അടങ്ങുന്ന...

വിദ്യാർഥികൾ അടങ്ങുന്ന മൂന്നംഗ സംഘം കഞ്ചാവുമായി പിടിയിൽ

text_fields
bookmark_border
ചേർത്തല: സ്കൂൾ വിദ്യാർഥികൾ അടങ്ങുന്ന മൂന്നംഗ സംഘത്തെ കഞ്ചാവുമായി സ്കൂൾ പരിസരത്തുനിന്നും ചേർത്തല എക്സൈസ് പിടികൂടി. ഹയർ സെക്കൻഡറി വിദ്യാർഥികളായ രണ്ടുപേരും ആയിരംതൈ സ്വദേശി നിബിനുമാണ് (ഉണ്ണി -20) തിങ്കളാഴ്ച വൈകുന്നേരം പിടിയിലായത്. ഇവരിൽനിന്നും 100 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തൈക്കൽ സ്വദേശി ദയാലു കൂടി ഈ സംഘത്തിൽ ഉണ്ടായിരുന്നെന്നും ഓടിരക്ഷപ്പെട്ടതായും ഇയാളെയും പ്രതിപ്പട്ടികയിൽ ചേർത്തതായും ചേർത്തല എക്സൈസ് ഇൻസ്പെക്ടർ എം. കൃഷ്ണകുമാർ പറഞ്ഞു. തമിഴ്നാട്ടിലെ കോളജിൽ പഠിക്കുന്ന ചേർത്തല സ്വദേശിയായ വിദ്യാർഥിയാണ് ഇവർക്ക് കഞ്ചാവ് എത്തിച്ചിരുന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ഇവർ സ്കൂളുകളിലും കോളജുകളിലും വിൽപന നടത്തുകയാണ് ചെയ്തിരുന്നത്. മാസത്തിലൊരിക്കൽ നാട്ടിലെത്തുന്ന ഇയാൾ അരക്കിലോ കഞ്ചാവ് എത്തിച്ച് ചെറു പാക്കറ്റുകളിലാക്കി ഇവർ മുഖാന്തരം വിൽപന നടത്തുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുമെന്ന് എക്സൈസ് സംഘം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story