Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൃഗസംരക്ഷണ മേഖലയില്‍...

മൃഗസംരക്ഷണ മേഖലയില്‍ വിവിധ പദ്ധതികളുമായി മൂവാറ്റുപുഴ നഗരസഭ

text_fields
bookmark_border
മൃഗസംരക്ഷണ മേഖലയില്‍ വിവിധ പദ്ധതികളുമായി മൂവാറ്റുപുഴ നഗരസഭ
cancel
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തില്‍ മൃഗസംരക്ഷണ മേഖലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍ നിർവഹിച്ചു. വൈസ് ചെയര്‍മാന്‍ പി.കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. വികസന കാര്യസ്്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ഉമാമത്ത് സലീം, കൗണ്‍സിലര്‍മാരായ ജിനു ആൻറണി, പി.എസ്.വിജയകുമാര്‍, കെ.ജെ.സേവ്യര്‍, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.ഷമീം അബൂബക്കര്‍, വെറ്ററിനറി സര്‍ജന്‍ ഡോ.പി.കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ നഗരസഭ മൃഗസംരക്ഷണ മേഖലയില്‍ നടപ്പാക്കുന്ന ഗുണഭോക്തൃ പദ്ധതികളായ കറവ പശുക്കള്‍ക്ക് കാലിത്തീറ്റ, പശു വിതരണം, പശു വളര്‍ത്തല്‍ പദ്ധതികളാണ് നടപ്പാക്കുന്നത്. 20 ഗുണഭോക്താവിന് 10,000 രൂപയുടെ കാലിത്തീറ്റ സബ്‌സിഡിയും, 10 ഗുണഭോക്താക്കള്‍ക്ക് കറവപ്പശു വാങ്ങുന്നതിന് 25,000രൂപ സബ്‌സിഡിയും, എസ്.സി.വിഭാഗത്തിന് 35,000 രൂപ സബ്‌സിഡിയും നല്‍കും.
Show Full Article
TAGS:LOCAL NEWS 
Next Story