Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേന്ദ്ര-സംസ്ഥാന...

കേന്ദ്ര-സംസ്ഥാന സർക്കാറുകളുടേത് വിശ്വാസിസമൂഹത്തെ വേദനിപ്പിക്കുന്ന നയം -കെ.വി. തോമസ്

text_fields
bookmark_border
കൊച്ചി: ‌ശബരിമലയിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരാനുഷ്ഠാനങ്ങളനുസരിച്ച് അയ്യപ്പദർശനത്തിന് ശബരിമലയിലെത്തുന്ന ലക്ഷക്കണക്കിന് യഥാർഥ വിശ്വാസി സമൂഹത്തിനെ വേദനിപ്പിക്കുന്ന കാര്യങ്ങളാണ് സംസ്ഥാന സർക്കാറും കേന്ദ്രസർക്കാറി​െൻറ അറിവോടെ ബി.ജെ.പിയും നടപ്പാക്കുന്നതെന്ന് കെ.വി. തോമസ് എം.പി കുറ്റപ്പെടുത്തി. കോടതി വിധി നടപ്പാക്കാനെന്ന വ്യാജേന സംസ്ഥാന സർക്കാറും വിശ്വാസി സംരക്ഷണത്തി​െൻറ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ബി.ജെ.പിയും അയ്യപ്പ ദർശനത്തിനെത്തുന്ന തീർഥാടകർക്ക് തീരാവേദന സൃഷ്ടിക്കുകയാണ്. അയ്യപ്പവിശ്വാസ സംരക്ഷണത്തി​െൻറ പേരിൽ അപ്രതീക്ഷിത ഹർത്താൽ നടത്തി പൊതുജനങ്ങളെയും തീർഥാടകരെയും പെരുവഴിയിലാക്കിയ ബി.ജെ.പി.യുടെ രാഷട്രീയ മുതലെടുപ്പ് യഥാർഥ വിശ്വാസികൾ തിരിച്ചറിയുകതന്നെ ചെയ്യുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story