Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2018 10:35 AM IST Updated On
date_range 10 Nov 2018 10:35 AM ISTകുസാറ്റ്
text_fieldsbookmark_border
വാക്-ഇന്‍ ഇൻറര്‍വ്യൂ കൊച്ചി: ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ എറണാകുളം ഫൈന്‍ ആര്‍ട്‌സ് അവന്യൂവിലെ ലേക്സൈഡ് കാമ്പസിലുള്ള നാഷനല്‍ സെൻറര്‍ ഫോര്‍ അക്വാട്ടിക് അനിമല്‍ ഹെല്‍ത്തില്‍ അനുവദിച്ചിട്ടുള്ള ഡി.ബി.ടി പ്രോജക്ടില്‍ ജൂനിയര്‍ റിസര്‍ച് ഫെലോയുടെ ഒഴിവിലേക്ക് ഇൗ മാസം 16ന് രാവിലെ 10ന് വാക്-ഇന്‍ ഇൻറര്‍വ്യൂ നടത്തും. മറൈന്‍/അക്വാട്ടിക് ബയോളജി, മറൈന്‍ ബയോടെക്‌നോളജി, ഫിഷറീസ്, അക്വാകള്‍ചര്‍, അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത്, അല്ലെങ്കില്‍ ലൈഫ് സയന്‍സിെൻറ ഏതെങ്കിലും ബ്രാഞ്ചിലുള്ള ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക് ഫോൺ: 0484 2381120/ 94476 31101, വെബ്‌സൈറ്റ്: www.ncah.org ജൂനിയര്‍ റിസര്‍ച് ഫെലോ ഫിസിക്‌സ് ഡിപ്പാര്‍ട്മെൻറിലെ ഡോ. സിനോയ് തോമസിന് അനുവദിച്ച ഡി.എസ്.ടി-സെര്‍ബ് സ്‌പോണ്‍സര്‍ ചെയ്യുന്ന 'വക്ര ഉപരിതലത്തില്‍ പുനര്‍രൂപകല്‍പന ചെയ്യാവുന്ന കാന്തിക വെര്‍ട്ടിസുകള്‍' പ്രോജക്ടില്‍ ജൂനിയര്‍ റിസര്‍ച് ഫെലോയുടെ ഒഴിവുണ്ട്. മൂന്നുവര്‍ഷത്തേക്കാണ് നിയമനം. ഫെലോഷിപ് തുക പ്രതിമാസം 25,000. നെറ്റ്/ഗേറ്റ് യോഗ്യതയുള്ള എം.എസ്സി ഫിസിക്‌സ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവര്‍ ഡിസംബര്‍ 15ന് മുമ്പ് mglabcusat@gmail.com വിലാസത്തില്‍ ഇ-മെയില്‍ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story