Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേസ്​ റദ്ദാക്കാൻ​...

കേസ്​ റദ്ദാക്കാൻ​ ​ശ്രീധരൻപിള്ള ഹൈകോടതിയിൽ

text_fields
bookmark_border
െകാച്ചി: കോഴിക്കോട് യുവമോർച്ച യോഗത്തിൽ നടത്തിയ വിവാദ പ്രസംഗത്തി​െൻറ പേരിലെ ക്രിമിനൽ കേസ് റദ്ദാക്കണമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ളയുടെ ഹരജിയിൽ ഹൈകോടതി സർക്കാറി​െൻറ വിശദീകരണം തേടി. നവംബർ നാലിന് നടത്തിയ യോഗത്തിലെ പ്രസംഗം അയ്യപ്പ ഭക്തരെ ആക്രമണം നടത്താൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ജാമ്യമില്ല വകുപ്പ് ചേർത്ത് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. യുവതീ പ്രവേശനമുണ്ടായാൽ ശബരിമല നട തന്ത്രി അടച്ചാൽ അത് കോടതിയലക്ഷ്യമാകില്ലെന്നും ഇത്തരമൊരു സംഭവത്തിൽ അദ്ദേഹം ഒറ്റക്കാവില്ലെന്നും ശ്രീധരൻപിള്ള പ്രസംഗിച്ചിരുന്നു. പൊതുജനങ്ങളിൽ ഭീതി പടർത്തുന്നതും സമൂഹത്തി​െൻറ ശാന്തത തകർക്കുന്നതുമായ പരാമർശങ്ങളാണ് പ്രസംഗത്തിലുള്ളതെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി ഷൈബിൻ നൽകിയ പരാതിയിൽ കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തനിക്കെതിരായ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും നിലവിലില്ലാത്ത കുറ്റകൃത്യത്തി​െൻറ പേരിലാണ് േകസെടുത്തിട്ടുള്ളതെന്നുമാണ് ഹരജിക്കാര​െൻറ വാദം.
Show Full Article
TAGS:LOCAL NEWS 
Next Story