Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎൽ.എസ്​.ഡി...

എൽ.എസ്​.ഡി സ്​റ്റാമ്പുകളുമായി എൻജിനീയറിങ്​ വിദ്യാർഥി അറസ്​റ്റിൽ

text_fields
bookmark_border
കൊച്ചി: വിൽപനക്കായി എറണാകുളത്തെത്തിച്ച എൽ.എസ്.ഡി സ്റ്റാമ്പുകളുമായി എൻജിനീയറിങ് വിദ്യാർഥി പിടിയിൽ. ഒാൺലൈനായി വിദ്യാർഥികൾക്ക് സ്റ്റാമ്പും മറ്റ് ലഹരിമരുന്നുകളും വിൽപന നടത്തുന്ന ചാലക്കുടി സ്വദേശി ശ്രേയസ് രാജീവനാണ് (28) പിടിയിലായത്. എറണാകുളം അസി. കമീഷണർ കെ. ലാൽജിക്ക് രഹസ്യവിവരം കിട്ടിയതി​െൻറ അടിസ്ഥാനത്തിൽ ഒരുമാസത്തോളമായി പൊലീസി​െൻറ നിരീക്ഷണത്തിലായിരുന്നു ഇയാൾ. പിടികൂടിയ എൽ.എസ്.ഡി സ്റ്റാമ്പുകളുടെ ഉറവിടത്തെക്കുറിച്ച് സെൻട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ അനന്തലാൽ, എസ്.െഎമാരായ ജോസഫ് സാജൻ, കെ. സുനുമോൾ, എ.എസ്.െഎ അരുൾ, സിവിൽ പൊലീസ് ഒാഫിസർമാരായ രഞ്ജിത്ത്, ഇസഹാക്ക് എന്നിവർ േചർന്നാണ് പ്രതിയെ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story