Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിവാർ രക്ഷിതാക്കളുടെ...

'പരിവാർ' രക്ഷിതാക്കളുടെ കൂട്ടായ്മ

text_fields
bookmark_border
പരിവാർ രക്ഷിതാക്കളുടെ കൂട്ടായ്മ
cancel
മൂവാറ്റുപുഴ: മാനസിക വെല്ലുവിളി നേരിടുന്നവരുടെ സംഘടനയായ 'പരിവാറി'​െൻറ മൂവാറ്റുപുഴ നഗരസഭ പരിധിയിലെ രക്ഷിതാക്കളുടെ കൂട്ടായ്മ മേള സെക്രട്ടറി പി.എം. ഏലിയാസ് ഉദ്ഘാടനം ചെയ്തു. പരിവാർ ജില്ല കോഒാഡിനേറ്റർ പ്രഫ. ജോസ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഭിന്നശേഷിയുള്ള കുട്ടികൾക്ക് സർക്കാർ കൊടുക്കാൻ നിർദേശിച്ച 28,500 രൂപ മൂവാറ്റുപുഴ നഗരസഭ ഈ വർഷം നൽകുമെന്ന് അറിയിച്ചതിൽ യോഗം നന്ദി രേഖപ്പെടുത്തി. സ്‌കൂളിൽ പോകാത്ത 80 ശതമാനത്തിനുമേൽ വൈകല്യമുള്ളവർക്ക് സർക്കാർ നിർദേശിച്ച 1300 രൂപ പെൻഷൻ നൽകാൻ മുനിസിപ്പൽ അധികൃതർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ഭാരവാഹികൾ: വർഗീസ് ആൻറണി (കോഒാഡിനേറ്റർ), വി.കെ. വിനോദ് (പ്രസി.), അന്നപൂർണേശ്വരി, ഫൗസിയ റിയാസ് (വൈ.പ്രസി.), ഡോ. എൻ. സീന (സെക്ര.), ജി.എസ്. വിനോദ്, ഹസീന അജി (ജോ.സെക്ര.), ചന്ദ്രശേഖരൻ നായർ (ട്രഷ.), തോമസ് ചെറിയാൻ, പി.ഡി. ജോസ് (ഓർഗനൈസിങ് സെക്ര.). ഭിന്നശേഷിയുള്ള മുതിർന്നവരെ പകൽസമയങ്ങളിൽ സുരക്ഷിതമായി താമസിപ്പിക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ ഷെൽറ്റർ ഹോം തുടങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story