Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2018 10:33 AM IST Updated On
date_range 20 Oct 2018 10:33 AM ISTസുന്നി യുവജനസംഘം ജില്ല എക്സിക്യൂട്ടിവ് ക്യാമ്പ്
text_fieldsbookmark_border
ആലപ്പുഴ: ഭരണഘടന അനുസരിച്ച് മുസ്ലിം സമുദായത്തിന് ജീവിക്കാനുള്ള അവസരം ഉണ്ടാകണമെന്നും ശരീഅത്തിനെതിരായ മുഴുവൻ ഗൂഢാലോചനകൾക്കുമെതിരെ ഉണർന്ന് പ്രവർത്തിക്കണമെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം ഐ.ബി. ഉസ്മാൻ ഫൈസി. സുന്നി യുവജനസംഘം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ഷാർപ്പ് -1440' ജില്ല എക്സിക്യൂട്ടിവ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് കെ. നിസാമുദ്ദീൻ ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുല്ല തങ്ങൾ പ്രാർഥന നടത്തി. ജില്ല ജനറൽ സെക്രട്ടറി നിസാർ പറമ്പൻ സ്വഗതം പറഞ്ഞു. സമസ്ത കേന്ദ്ര മുശാവറ അംഗമായി തെരഞ്ഞെടുത്ത ഐ.ബി. ഉസ്മാൻ ഫൈസിയെ സുന്നി യുവജന സംഘം ജില്ല കമ്മിറ്റിക്ക് വേണ്ടി അബ്ദുല്ല തങ്ങൾ ദാരിമി ആദരിച്ചു. 'നാം ചെയ്യേണ്ടത്' എന്ന വിഷയത്തിൽ ജംഇയ്യതുൽ മുഅല്ലിമീൻ ജില്ല പ്രസിഡൻറ് പി.എ. ശിഹാബുദ്ദീൻ മുസ്ലിയാർ സംസാരിച്ചു. സമസ്ത പോഷക ഘടകങ്ങളെ പ്രതിനിധീകരിച്ച് നൗഷാദ് കൊക്കാട്ട്തറ, എം. മുജീബ് റഹ്‌മാൻ, ഷെഫീഖ് മണ്ണഞ്ചേരി, ഹസീബ് മുസ്ലിയാർ, മുഹമ്മദ് മുബാഷ് എന്നിവർ പങ്കെടുത്തു. സമാപന സെഷനിൽ ജില്ല ട്രഷർ എ.എ. വാഹിദ് അധ്യക്ഷത വഹിച്ചു. 'കർമരംഗം' വിഷയത്തിൽ ആലപ്പുഴ വടക്കേ മഹല്ല് ഖത്വീബ് അഷറഫ് ബാഖവി സംസാരിച്ചു. കുന്നപ്പള്ളി മജീദ്, പി.എ. അബൂബക്കർ എന്നിവർ വിശിഷ്ടാതിഥികളായി. വട്ടപ്പള്ളി മഹല്ല് ഖതീബ് സഹലബത്ത് ദാരിമി, സുന്നി യുവജന സംഘം ജില്ല ഭാരവാഹികളായ ഫൈസൽ ഷംസുദ്ദീൻ, യു. അഷറഫ്, അഹമ്മദ് നീർക്കുന്നം, വാഹിദ്, ലുഖ്മാനുൽ ഹക്കീം രാജ, അഹമ്മദ് അൽഖാസിമി, മുഹമ്മദ് ബഷീർ, നൂഹ്മാൻ കുട്ടി, സിയാദ് വലിയകുളം, ശുഹൈബ് അബ്ദുല്ല, ഉസ്മാൻ മുസ്ലിയാർ, എം.എ. സിദ്ദീഖ്, റഹീം വടക്കേവീട്, ഇഖ്ബാൽ, കെ. ഷാജഹാൻ എന്നിവർ പെങ്കടുത്തു. ജില്ല സെക്രട്ടറി നവാസ് എച്ച്. പാനൂർ സ്വാഗതവും ഇ.എൻ.എസ്. നവാസ് നന്ദിയും പറഞ്ഞു. പ്രതിഷേധ പ്രകടനം പൂച്ചാക്കൽ: ശബരിമല വിശ്വാസികൾക്ക് പിന്തുണ പ്രഖ്യാപിച്ചും വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഇരട്ടത്താപ്പ് തുറന്നുകാണിക്കാനുമായി യു.ഡി.എഫ് തൈക്കാട്ടുശ്ശേരി മണ്ഡലം കമ്മിറ്റി പ്രതിഷേധ ജാഥയും സമ്മേളനവും നടത്തി. യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സിബി ജോൺ, യു.ഡി.എഫ് നേതാക്കളായ ജോയി കൊച്ചുതറ, കെ.പി. കൃഷ്ണൻ നായർ, എം.ആർ. രാജേഷ്, ധനേഷ്കുമാർ, കെ.എ. ബാബു, കെ.പി. ജോബിച്ചൻ, സി.സി. സുധീഷ്, എസ്. കൈലാസൻ, നാസർ, കെ.ജെ. വർഗീസ്, മോഹനൻ പിള്ള എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story