Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമലേഷ്യൻ ​നാവികസേന...

മലേഷ്യൻ ​നാവികസേന കപ്പൽ കൊച്ചിയിൽ

text_fields
bookmark_border
കൊച്ചി: ആദ്യ നാവിക പരിശീലന അഭ്യാസത്തിനായി റോയൽ മലേഷ്യൻ നാവികസേന കപ്പലായ കെ.ഡി. ജെബാത്ത് കൊച്ചിയിലെത്തി. ഒക്ടോബർ 10 മുതൽ 18 വരെ ഇന്ത്യൻ നേവൽ വർക്ക് അപ് ടീമിനുകീഴിൽ കപ്പൽ പരിശീലനം നടത്തും. കമാൻഡിങ് ഒാഫിസർ മുഹമ്മദ് നൂർസ്യാറിസാൽ വെള്ളിയാഴ്ച ദക്ഷിണ നാവികസേന മേധാവി ആർ.ജെ നട്ക്കർണിയെ സന്ദർശിച്ച് സൈനിക സഹകരണമടക്കം വിഷയങ്ങൾ ചർച്ചചെയ്തു. ഇതാദ്യമായാണ് മലേഷ്യൻ കപ്പൽ പരിശീലനത്തിനായി ഇന്ത്യയിലെത്തുന്നത്. ഇന്ത്യ- മലേഷ്യ നാവികസേനകൾക്കിടയിലെ പരസ്പരസഹകരണത്തി​െൻറ നാഴികക്കല്ലായാണ് കെ.ഡി. ജെബാത്ത് വിശേഷിപ്പിക്കപ്പെടുന്നത്. കപ്പലിലെ സേനാംഗങ്ങൾ രണ്ടാഴ്ച ഇന്ത്യൻ നാവികസേനയുടെ കീഴിൽ പരിശീലനം നേടും.
Show Full Article
TAGS:LOCAL NEWS 
Next Story