Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2018 9:14 AM GMT Updated On
date_range 18 Sep 2018 9:14 AM GMTവലയിൽ കുടുങ്ങിയ തെരുവുനായെ രക്ഷപ്പെടുത്തി
text_fieldsbookmark_border
മൂവാറ്റുപുഴ: മുനിസിപ്പൽ സ്റ്റേഡിയത്തിലെ ഗോൾ പോസ്റ്റിലെ വലയിൽ കുടുങ്ങിയ തെരുവുനായെ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാവിലെയാണ് ആറംഗ നായ് സംഘത്തിലെ ആൺപട്ടി വലയിൽ കുരുങ്ങിയത്. രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും വിജയിക്കാതെ വന്നതോടെ പ്രഭാത സവാരിക്കെത്തിയവർ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ലീഡിങ് ഫയർമാൻ ജാഫർഖാെൻറ നേതൃത്വത്തിലുള്ള സംഘം പ്ലാസ്റ്റിക് വല മുറിച്ചുനീക്കിയശേഷം നായെ രക്ഷപ്പെടുത്തുകയായിരുന്നു. നഗരത്തിൽ തെരുവുനായ് ശല്യം വീണ്ടും രൂക്ഷമായിരിക്കുകയാണ്. സ്റ്റേഡിയത്തിൽ പ്രഭാതസവാരിക്കെത്തുന്നവർക്കു നേരെ ആക്രമണം പതിവാണ്. തെരുവുനായ് ശല്യത്തിനെതിരെ പരാതികൾ വ്യാപകമാെണങ്കിലും നടപടി സ്വീകരിക്കാൻ നഗരസഭ തയാറാകുന്നില്ലെന്ന് ആക്ഷേപമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story