അംശാദായ കുടിശ്ശിക കാലപരിധിയില്ലാതെ സ്വീകരിക്കുന്നു

06:42 AM
12/09/2018
ആലപ്പുഴ: കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിരുന്നവരും അംശാദായ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവരുമായ കർഷക തൊഴിലാളികൾക്ക് കാലപരിധിയില്ലാതെ അംശാദായ കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാവുന്നതാണെന്ന് സർക്കാർ ഉത്തരവായി. ഓരോ വർഷത്തെ അംശാദായത്തോടൊപ്പവും 10 രൂപ അധികമായി അടക്കണമെന്ന് കേരള കർഷക തൊഴിലാളി വെൽഫെയർ ഫണ്ട് ജില്ല ഓഫിസർ വി. ബിജു അറിയിച്ചു. കർഷക തൊഴിലാളി ക്ഷേമനിധി വെൽഫെയർ ഫണ്ട് ആരംഭിച്ച കാലംമുതൽ ക്ഷേമനിധി അംഗത്വം ലഭിച്ചവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
Loading...
COMMENTS