ലോക ബാങ്ക് സംഘം ഇന്ന് ആലപ്പുഴയിൽ

06:42 AM
12/09/2018
ആലപ്പുഴ: പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ ലോക ബാങ്ക്, ഏഷ്യൻ െഡവലപ്മ​െൻറ് ബാങ്ക് സംഘം ബുധനാഴ്ച ആലപ്പുഴയിലെത്തും. രാവിലെ 10.30 മുതൽ 5.30 വരെയാണ് സംഘം ആലപ്പുഴയിലുണ്ടാവുക. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളും സന്ദർശിക്കും. 16 പേരടങ്ങുന്ന സംഘമാണിത്. 10 പേരാണ് ആലപ്പുഴ സന്ദർശിക്കുക. കൃഷി, ടൂറിസം, മൃഗസംരക്ഷണം, വ്യവസായം, പരിസ്ഥിതി, കെട്ടിടങ്ങൾ, ഗതാഗതം, അർബൻ ഇൻഫ്രാസ്ട്രക്ചർ, ജലസേചനം, നദീസ്രോതസ്സുകൾ, ശുചിത്വം തുടങ്ങിയ വിവിധ മേഖലകൾ നേരിട്ട പ്രതിസന്ധി ഉദ്യോഗസ്ഥർ പരിഗണിക്കും. ജില്ലയിൽ അവശേഷിക്കുന്നത് 25 ക്യാമ്പ് ആലപ്പുഴ: പ്രളയശേഷം ജില്ലയിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് 25 ക്യാമ്പ്. 486 കുടുംബങ്ങളിലെ 1702 പേരാണ് ക്യാമ്പിലുള്ളത്. വെള്ളമിറങ്ങാത്ത സ്ഥലങ്ങളിലെ ആളുകളും വീടുകൾ ഇല്ലാതായവരുമാണ് ക്യാമ്പുകളിലെ അന്തേവാസികൾ. അമ്പലപ്പുഴയിൽ നാല് ക്യാമ്പിലായി 73 കുടുംബങ്ങളിലെ 247 പേരും അമ്പലപ്പുഴയിൽതന്നെ പ്രവർത്തിക്കുന്ന കുട്ടനാട് താലൂക്കി​െൻറ മൂന്ന് ക്യാമ്പിൽ 103 കുടുംബങ്ങളിലെ 442 പേരും ചേർത്തല താലൂക്കിൽ പ്രവർത്തിക്കുന്ന ഒരു ക്യാമ്പിൽ 102 കുടുംബങ്ങളിലെ 325 പേരും താമസിക്കുന്നു. മാവേലിക്കരയിൽ ഒരു ക്യാമ്പിൽ രണ്ട് കുടുംബങ്ങളിലെ ഏഴുപേരും ചെങ്ങന്നൂരിൽ 11 ക്യാമ്പിലായി 131 കുടുംബങ്ങളിലെ 448 പേരും താമസിക്കുന്നു. കുട്ടനാട് ഒരു ക്യാമ്പാണ് പ്രവർത്തിക്കുന്നത്. 36 കുടുംബങ്ങളിലെ 98 പേരാണ് ഇവിടെയുള്ളത്. കാർത്തികപ്പള്ളിയിൽ നാല് ക്യാമ്പിലായി 39 കുടുംബങ്ങളിലെ 135 പേരാണുള്ളത്. നിലവിൽ 159 ഭക്ഷണകേന്ദ്രങ്ങളാണ് കുട്ടനാട് മാത്രം പ്രവർത്തിക്കുന്നത്. ഇവിടെ 13,150 പേർ ഭക്ഷണം കഴിക്കുന്നുണ്ട്.
Loading...
COMMENTS