ഐക്യമനസ്സ്​​ കല-സാഹിത്യ രംഗം കൈവരിച്ച നേട്ടത്തി​െൻറകൂടി ഫലം -​കെ.പി. രാമനുണ്ണി

06:42 AM
12/09/2018
ആറാട്ടുപുഴ: കേരളത്തി​െൻറ പൊതുമനസ്സ് പ്രളയത്തിൽ ഐക്യപ്പെട്ടത് കല-സാഹിത്യ-സാംസ്കാരിക രംഗത്ത് കൈവരിച്ച ഉയർന്ന നേട്ടത്തി​െൻറ ഫലംകൂടിയാണെന്ന് നോവലിസ്റ്റ് കെ.പി. രാമനുണ്ണി. തൃക്കുന്നപ്പുഴ സെക്കുലർ ഫോറത്തി​െൻറ ആഭിമുഖ്യത്തിൽ പി.എസ് ഗ്രൗണ്ടിൽ നടന്ന സ്നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അബ്ദുൽ ലത്തീഫ് പതിയാങ്കര രചിച്ച 'കനലക്ഷരങ്ങൾ' കവിതസമാഹാരം നോവലിസ്റ്റ് കെ.പി. രാമനുണ്ണി ഡി.സി.സി പ്രസിഡൻറ് എം. ലിജുവിന് നൽകി പ്രകാശനം ചെയ്തു. സെക്കുലർ ഫോറം ചെയർമാൻ നസീർ ചേലക്കാടൻ അധ്യക്ഷത വഹിച്ചു. ആറാട്ടുപുഴ ഹക്കീം ഖാൻ പുസ്തകം പരിചയപ്പെടുത്തി. പതിയാങ്കരയുടെ കനലക്ഷരങ്ങൾ ഷോർട്ട് ഫിലിം ചന്തിരൂർ താഹ റിലീസ് ചെയ്തു. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അമ്മിണി, ബ്ലോക്ക് അംഗങ്ങളായ ഒ.എം. ഷരീഫ്, ഷംസുദ്ദീൻ കായിപ്പുറം, പഞ്ചായത്ത് മെംബർമാരായ സുധിലാൽ തൃക്കുന്നപ്പുഴ, എസ്. സുധീഷ്, ഗാനരചിതാവ് സത്യശീലൻ കാർത്തികപ്പള്ളി, ഇബ്രാഹിംകുട്ടി, ഉവൈസ് മാനത്തേരിൽ എന്നിവർ സംസാരിച്ചു. കവിയരങ്ങും ഷോർട്ട് ഫിലിം പ്രദർശനവും നടന്നു. മെഡിക്കൽ ക്യാമ്പ് വെൺമണി: വെൻസെക് വെൺമണി, പുഷ്പഗിരി മെഡിക്കൽ കോളജ് തിരുവല്ല എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ 16ന് രാവിലെ എട്ടുമുതൽ വൈകീട്ട് മൂന്നുവരെ വെൺമണി ജെ.ബി സ്കൂളിൽ സമ്പൂർണ മെഡിക്കൽ ക്യാമ്പ് നടത്തും. ജനറൽ മെഡിസിൻ, ജനറൽ സർജറി, ശിശുരോഗം, ത്വഗ്രോഗം, ഗൈനോക്കോളജി തുടങ്ങിയ വിഭാഗങ്ങളിൽനിന്നുമുള്ള ഡോക്ടറുമാരുടെ സേവനം ലഭ്യമാകും. മരുന്നുകളും സൗജന്യമായിനൽകും.
Loading...
COMMENTS