Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനാവികസേന വാഹനവും...

നാവികസേന വാഹനവും ഹർത്താൽ അനുകൂലികൾ തടഞ്ഞു

text_fields
bookmark_border
മട്ടാഞ്ചേരി: നാവികസേനയുടെ വാഹനവും ഹർത്താൽ അനുകൂലികൾ തടഞ്ഞത് സംഘർഷത്തിനിടയാക്കി. കോൺഗ്രസ് സൗത്ത് ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പ്രകടനം നടത്തവെയാണ് തോപ്പുംപടിയിൽ നാവികസേന വാഹനം പ്രവർത്തകർ തടഞ്ഞത്. പ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ ഡ്രൈവർ വാഹനം നിർത്തി. ഇതോടെ എൻജിൻ ഓഫ് ചെയ്യണമെന്നായി അവർ. ഡ്രൈവർ എൻജിൻ ഓഫാക്കാത്തതിനെതുടർന്ന് പ്രവർത്തകരിലൊരാൾ വാതിൽ തുറന്ന് വാഹനത്തി​െൻറ താക്കോൽ ഊരിയെടുത്തു. തുടർന്ന് കേന്ദ്ര സർക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ മുദ്രാവാക്യം മുഴക്കി പ്രവർത്തകർ കൂട്ടത്തോടെയെത്തി. രാജ്യസുരക്ഷ സേനയുടെ വണ്ടിയാണ് തടഞ്ഞതെങ്കിലും തുടക്കത്തിൽ പൊലീസ് കാഴ്ചക്കാരായി നിന്നതോടെ പ്രവർത്തകരുടെ ആവേശം വർധിച്ചു. സംഘർഷ സാധ്യത വർധിക്കുമെന്ന് തോന്നിയ ഘട്ടത്തിലാണ് പൊലീസെത്തി പ്രവർത്തകരെ മാറ്റിയത്.
Show Full Article
TAGS:LOCAL NEWS 
Next Story