Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഷേധ പ്രകടനവും...

പ്രതിഷേധ പ്രകടനവും യോഗവും

text_fields
bookmark_border
ഹരിപ്പാട്: ഇന്ധന വിലവർധനവിനെതിരെ ഇടതുപാർട്ടികളുടെ ദേശീയ ഹർത്താലി​െൻറ ഭാഗമായി എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധപ്രകടനവും യോഗവും നടത്തി. എഴിക്കകത്ത് ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ, മാധവ ജങ്ഷൻ, ടൗൺഹാൾവഴി കച്ചേരി ജങ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം എം. സത്യപാലൻ ഉദ്ഘാടനം ചെയ്തു. എം. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. കാർത്തികേയൻ, ബി. രാജേന്ദ്രൻ, എൻ. സോമൻ, മധുമാധവൻ തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് ശ്രീകുമാർ ഉണ്ണിത്താൻ, അനസ് അലി, ജോമോൻ കുളഞ്ഞികൊമ്പിൽ, സി.ബി. സുഭാഷ്, സി. ബിജു, ആർ. സതീഷ്കുമാർ, സാജൻ പി. തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story