Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2018 11:56 AM IST Updated On
date_range 8 Sept 2018 11:56 AM ISTഅരവിന്ദാക്ഷൻ ആണയിടുന്നു... ഞാൻ വികസന വിരോധിയല്ല
text_fieldsbookmark_border
അരൂർ: 'ഞാൻ വികസന വിരോധിയല്ല. കാക്കത്തുരുത്ത് പാലത്തിനായി സ്ഥലത്തിന് ഇന്നേ വരെ എന്നെ ആരും സമീപിച്ചിട്ടില്ല'- ഇതു പറയുന്നത് എഴുപുന്ന പഞ്ചായത്തിലെ കായൽ ദ്വീപായ കാക്കത്തുരുത്തിലേക്കുള്ള പാലത്തിന് തടസ്സം നിൽക്കുന്നയാളെന്ന് പേരുവീണ എരമല്ലൂർ കരിക്കണം ചേരിയിൽ അരവിന്ദാക്ഷൻ. 2009 ലാണ് കാക്കത്തുരുത്തിലേക്ക് പാലം പണിയുന്നതിനുള്ള നടപടികൾ തുടങ്ങിയത്. കായലിൽ പാലത്തിെൻറ കാലുകൾ നിർമിക്കുന്ന ജോലികൾ തുടർന്നപ്പോൾ പാലം എത്തുന്ന ദ്വീപിൽ തെൻറ ഉടമസ്ഥതയിലുള്ള 45 സെേൻറാളം സ്ഥലം നഷ്ടമാകുമെന്ന് മനസ്സിലാക്കിയ കെ.എസ്.അരവിന്ദാക്ഷൻ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. പൊന്നും വിലക്ക് സ്ഥലമെടുത്തശേഷം പാലം പണിയാനായിരുന്നു കോടതിവിധി. പൊതുമരാമത്ത് മന്ത്രിയെയും സ്ഥലം എം.എൽ.എയെയും വകുപ്പ് എൻജിനീയർമാരെയും ജില്ല കലക്ടെറയും ആർ.ഡി.ഒ യെയും അറിയിച്ചിട്ടും നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടർന്നാണ് താൻ നിയമവഴിയിൽ സഞ്ചരിച്ചതെന്ന് അരവിന്ദാക്ഷൻ പറയുന്നു. ഇത്രയുമായപ്പോൾ മാത്രമാണ് അനുരഞ്ജനത്തിന് എ.എം.ആരിഫ് എം.എൽ.എ. ഉൾെപ്പടെയുള്ളവർ തന്നെ സമീപിച്ചത്. തദ്ദേശ സ്ഥാപനങ്ങളിൽനിന്നും ഫണ്ട് അനുവദിപ്പിച്ച് തരാമെന്ന് പറഞ്ഞതല്ലാതെ കൃത്യമായ നഷ്ടപരിഹാരത്തുക പറഞ്ഞുറപ്പിക്കാതെ ആ കൂടിക്കാഴ്ച അവസാനിക്കുകയായിരുന്നു. പിന്നെ കാക്കത്തുരുത്ത് നിവാസികൾ ഒന്നാകെ പ്രതിഷേധ സമരവുമായി മുന്നോട്ട് വരുകയായിരുന്നുവെന്ന് ഇൗ അറുപതുകാരൻ ഒാർക്കുന്നു. ജീവിത മാർഗമായിരുന്ന ചെമ്മീൻ സംസ്കരണ ഷെഡുകൾ നാട്ടുകാർ കൂട്ടമായി എത്തി അടപ്പിച്ചു. നിലത്തിെൻറ ചിറകളും കുലച്ചതും കുലക്കാത്തതുമായ തെങ്ങുകളും വെട്ടിപ്പൊളിച്ചു. രാഷ്ട്രീയ പാർട്ടികളാരും സഹായിച്ചില്ല. പൊലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ല.അരവിന്ദാക്ഷൻ പറയുന്നു. 2014 െസപ്റ്റംബർ മൂന്നിന് ചെമ്മീനിറക്കിയപ്പോൾ പീലിങ് ഷെഡിന് നേരെ നാട്ടുകാർ നടത്തിയ ആക്രമണത്തിൽ സ്ത്രീ തൊഴിലാളികൾക്ക് പരിക്കേറ്റു. വൈകീട്ട് കുത്തിയതോട് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ഒാഫിസിൽ നടന്ന ചർച്ചയിൽ നൂറു ദിവസത്തിനുള്ളിൽ അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥല വിൽപനയിലെ ഉയർന്ന വില നൽകി സ്ഥലം ഏറ്റെടുക്കാമെന്ന് കലക്ടർ പ്രഖ്യാപിച്ചുവെങ്കിലും ഒന്നും നടന്നില്ല. നാട്ടുകാർക്ക് തന്നോടുള്ള വിരോധം വർധിച്ച് വരുകയാണെന്ന് അരവിന്ദാക്ഷൻ തിരിച്ചറിയുന്നു.'കാക്കത്തുരുത്ത് പാലത്തിന് ഞാനെതിരല്ല. അനധികൃതമായി എെൻറ സ്ഥലത്ത് കടന്ന് നിർമാണം നടത്തുന്നതിനെതിരെ നിയമ സംരക്ഷണം നേടുക മാത്രമാണ് ചെയ്തിട്ടുള്ളൂ. ഇനിയും തുറന്ന മനസ്സോടെയുള്ള ന്യായമായ ഒത്തുതീർപ്പിന് തയാറാണ്-അദ്ദേഹം പറയുന്നു. കെ.ആർ. അശോകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story