Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2018 11:03 AM IST Updated On
date_range 8 Sept 2018 11:03 AM ISTസാക്ഷരതക്ക് ഇനി പുതിയ മുഖം; നവ അമരക്കാർ
text_fieldsbookmark_border
കൊച്ചി: അക്ഷരങ്ങൾ കൂട്ടിവായിക്കാനും അക്കങ്ങൾ കൂട്ടിയെടുക്കാനും മാത്രം പരിശീലിപ്പിച്ചിരുന്ന സാക്ഷരത പ്രവർത്തനങ്ങൾക്ക് ഇനി പുതിയ മുഖം. സാക്ഷരതായജ്ഞത്തിലൂടെ ലോകശ്രദ്ധ നേടിയ കേരളം സാമൂഹിക സാക്ഷരത എന്ന പുതിയ ആശയത്തിലൂടെ മറ്റൊരു മാറ്റത്തിന് തുടക്കമിടുന്നു. മണ്ണ്, ജലം, ആരോഗ്യം, ലിംഗ സമത്വം, നിയമം തുടങ്ങി നിത്യജീവിതത്തിൽ മനുഷ്യൻ ഇടപെടുന്ന എല്ലാ മേഖലകളെക്കുറിച്ചും അടിസ്ഥാന അറിവ് നൽകുകയാണ് സാമൂഹിക സാക്ഷരതയുടെ ലക്ഷ്യം. സമൂഹത്തിെൻറ മുഖ്യധാരയിൽനിന്ന് അകന്നുനിൽക്കുന്നവരെ അമരക്കാരാക്കിയാണ് സംസ്ഥാന സാക്ഷരത മിഷൻ പദ്ധതി നടപ്പാക്കുന്നത്. സാക്ഷരതയിൽ മുന്നിൽ നിൽക്കുേമ്പാഴും ജീവിതവുമായി ബന്ധപ്പെട്ട പല അടിസ്ഥാന അറിവുകളും വലിയൊരു ജനവിഭാഗത്തിന് അന്യമാണെന്ന തിരിച്ചറിവാണ് സാമൂഹിക സാക്ഷരത എന്ന ആശയത്തിന് പിന്നിൽ. ലിംഗസമത്വ ബോധനം, ആരോഗ്യം, നിയമം എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് സാമൂഹിക സാക്ഷരതാ പാഠാവലികൾ തയാറായിവരുകയാണ്. സാക്ഷരത മിഷൻ പരിഷ്കരിച്ച് ഇറക്കിയ സാക്ഷരത പാഠാവലിയിലും സാമൂഹികസാക്ഷരതക്ക് ഉൗന്നൽ നൽകുന്ന പാഠഭാഗങ്ങളുണ്ട്. സർക്കാർ സേവനങ്ങളെക്കുറിച്ചും നിയമപരമായ അവകാശങ്ങളെക്കുറിച്ചും മണ്ണിനെയും ജലത്തെയും സംരക്ഷിക്കേണ്ടതിെൻറ ആവശ്യകതയെക്കുറിച്ചുമെല്ലാം സമൂഹത്തിൽ അവബോധം സൃഷ്ടിക്കും. പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ജലസംരക്ഷണ ക്ലാസുകളും ചരിത്രരേഖ സർവേയുടെ സംസ്ഥാനതല വിവര ക്രോഡീകരണവും പുരോഗമിക്കുകയാണ്. 1807 ഇൻസ്ട്രക്ടർമാർ, പത്താംതരം-ഹയർ സെക്കൻഡറി തുല്യത കോഴ്സ് പഠിതാക്കളായ 70,000 പേർ എന്നിവരിലൂടെയാണ് പദ്ധതി നടപ്പാക്കുകയെന്ന് സാക്ഷരത മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല പറഞ്ഞു. 1807 ഇൻസ്ട്രക്ടർമാരിൽ 800 പേർ ആദിവാസികളും 222പേർ തീരേദശവാസികളും 200 പേർ പട്ടികജാതിക്കാരും എട്ടു പേർ ട്രാൻസ്ജെൻഡർമാരുമാണ്. സമഗ്ര ആദിവാസി സാക്ഷരത പദ്ധതിയുടെ ഭാഗമായി നിയമിച്ച 1057 ഇൻസ്ട്രകർമാരിൽ 800 പേരും ആദിവാസികളാണ്. ട്രാൻസ്ജെൻഡർമാരുടെ തുടർവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട 'സമന്വയ', പട്ടികജാതി കോളനികളിലെ നിരക്ഷരത ഇല്ലാതാക്കാനുള്ള 'നവചേതന', തീരപ്രദേശങ്ങളിലെ സാക്ഷരത ഉയർത്താനുള്ള 'അക്ഷരസാഗരം' എന്നീ പദ്ധതികളിലും അതത് വിഭാഗങ്ങളിൽനിന്നുള്ളവരാണ് ഇൻസ്ട്രക്ടർമാർ. പി.പി. കബീർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story